ഖത്തറില്‍ ചില ഫോര്‍ഡ് വാഹനങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു
ദോഹ: ഖത്തറില്‍ ഫോര്‍ഡ് എക്സ്പെഡിഷന് 2025 മോഡല്‍ വാഹനങ്ങള്‍ തിരികെ വിളിക്കുന്നതായി വാണിജ്യ,വ്യവസായ മന്ത്രാലയം. അല്‍ അമാന മോട്ടോഴ്സുമായി സഹകരിച്ചാണ് നടപടി. വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകളില്‍ ഓഡിയോ ക്ലാരിറ്റിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
ഫോര്‍ഡ് ട്രാന്‍സിറ്റ് 2025 മോഡല്‍ വാഹനങ്ങളും തിരികെ വിളിച്ചിട്ടുണ്ട്. മള്‍ട്ടിമീഡീയ സിസ്റ്റത്തിലെ തകരാറിനെ തുടര്‍ന്നാണിത്. ഇത് വാഹനങ്ങളിലെ സ്കീനില്‍ ഫോണ്‍ കണക്ട് ചെയ്യുമ്പോള്‍ മീഡിയ കണക്ടിവിറ്റി നഷ്ടപ്പെടാന്‍ ഇടയാക്കും.
വാഹനങ്ങള്‍ തരികെവിളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും മന്ത്രാലയത്തെ ബന്ധപ്പെടാവുന്നതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)