പ്രവാസികൾക്കും വേണ്ടേ റിട്ടയർമെന്റ് സമ്പാദ്യം! റിട്ടയർമെന്റ് കാലം ആസ്വദിക്കാൻ ഇതാ മികച്ച ഒരു പദ്ധതിയുമായി ഇന്ത്യ പോസ്റ്റ്
postal savings ഇന്ത്യ പോസ്റ്റ് നൽകുന്ന വിവിധ നിക്ഷേപ പദ്ധതികളിൽ, മുതിർന്ന പൗരന്മാർക്കായുള്ള സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (SCSS) ഏറെ ശ്രദ്ധേയമാണ്. 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ പദ്ധതി. സ്വയം വിരമിക്കൽ (VRS) എടുത്തവർക്കും ഇതിൽ നിക്ഷേപിക്കാം.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
നിലവിലെ പലിശ നിരക്ക്: 8.2%
നിക്ഷേപ രീതി: ഒറ്റത്തവണ നിക്ഷേപം
പരമാവധി നിക്ഷേപം: 30 ലക്ഷം രൂപ (വ്യക്തിഗത അക്കൗണ്ടിൽ)
കുറഞ്ഞ നിക്ഷേപം: 1,000 രൂപ
കാലാവധി: 5 വർഷം
നികുതി ആനുകൂല്യം: ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവ് ലഭിക്കും.
ഈ പദ്ധതിയിലൂടെ നിക്ഷേപകർക്ക് കൃത്യമായ പലിശ വരുമാനവും കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും. ഇത് സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് ഉയർന്ന സുരക്ഷയും ഉറപ്പുള്ള വരുമാനവും നൽകുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)