
പണിയെടുത്തതിന് കിട്ടിയ പണി; അവധി ദിവസം ജോലി ചെയ്ത പ്രവാസിക്ക് 8.8 ലക്ഷം രൂപ പിഴ
സിംഗപ്പൂരിൽ ഔദ്യോഗിക ജോലിക്ക് പുറമെ രഹസ്യമായി ക്ലീനിങ് ജോലികൾ ചെയ്ത ഫിലിപ്പീനോ യുവതിക്ക് 8.8 ലക്ഷം രൂപ പിഴ. 53-കാരിയായ പിഡോ എലിൻഡ ഒകാമ്പോ എന്ന യുവതി വിശ്രമദിവസത്തിൽ മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്ത് വർക്ക് പാസ് നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. അവരെ നിയമവിരുദ്ധമായി ജോലിക്ക് വെച്ച സിംഗപ്പൂർ സ്വദേശി ഓയി ബെക്കിന് 4.5 ലക്ഷം രൂപയും പിഴ ചുമത്തി.
ചാനൽ ന്യൂസ് ഏഷ്യയുടെ റിപ്പോർട്ട് പ്രകാരം, 2024 ഡിസംബറിൽ മാനവ വിഭവശേഷി മന്ത്രാലയത്തിന് (MOM) ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സിംഗപ്പൂരിലെ നിയമമനുസരിച്ച്, വിദേശ വീട്ടുജോലിക്കാർ അവരുടെ ഔദ്യോഗിക തൊഴിലുടമയ്ക്ക് വേണ്ടി മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ. വിശ്രമ ദിവസങ്ങളിൽ പോലും മറ്റ് ജോലികൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
കോടതി രേഖകൾ അനുസരിച്ച്, 1994 മുതൽ സിംഗപ്പൂരിൽ നിയമപരമായി ജോലി ചെയ്യുന്നയാളാണ് ഒകാമ്പോ. കഴിഞ്ഞ നാല് വർഷമായി 64-കാരിയായ സോ ഓയി ബെക്കിന് വേണ്ടി അവർ പാർട്ട് ടൈം ക്ലീനിങ് ജോലികൾ ചെയ്തിരുന്നു. മാസം രണ്ടോ മൂന്നോ തവണയായി ചെയ്തിരുന്ന ഈ ജോലികൾക്ക് അവർക്ക് ഏകദേശം 25,000 രൂപ ലഭിച്ചിരുന്നു. പിന്നീട്, സോയുടെ നിർദേശപ്രകാരം മറ്റൊരു തൊഴിലുടമയായ പുലക് പ്രസാദിന് വേണ്ടിയും ഒകാമ്പോ ജോലി ചെയ്തിരുന്നു. അതിന് ഏകദേശം 30,000 രൂപയും പ്രതിഫലം ലഭിച്ചിരുന്നു.
പിഴത്തുകയായ 8.8 ലക്ഷം രൂപ ഒകാമ്പോയും 4.5 ലക്ഷം രൂപ സോയും അടച്ചതായി റിപ്പോർട്ടുണ്ട്. നിയമവിരുദ്ധമായി ജോലിക്ക് വെച്ച പുലക് പ്രസാദിനെതിരെ നടപടിയെടുത്തോ എന്നത് വ്യക്തമല്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)