
നിങ്ങളറിഞ്ഞോ! ഖത്തറിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടി, പുതിയ തീയതി ഇതാ…
vehicle registration renewalഖത്തറിലെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നീട്ടി. ഓഗസ്റ്റ് 28 മുതൽ 60 ദിവസത്തേക്ക് അധിക സമയപരിധി അനുവദിച്ചിട്ടുണ്ട്.
2007-ലെ ട്രാഫിക് നിയമം നമ്പർ (19) അനുസരിച്ച്, കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കണം എന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. ജൂലൈ 27-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 30 ദിവസത്തിനകം പുതുക്കാനായിരുന്നു നിർദേശം. ഈ സമയപരിധി അടുത്തിടെ അവസാനിച്ചിരുന്നു, അതിനാലാണ് ഇപ്പോൾ സമയപരിധി നീട്ടിയത്.
നിയമനടപടികൾ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും എല്ലാ വാഹനങ്ങളും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)