Posted By user Posted On

ഫാൽക്കൺ പൈതൃകം വിളിച്ചോതി ‘സുഹെയ്​ൽ’ സെപ്റ്റംബർ പത്ത് മുതൽ കത്താറയിൽ; വിപുലമായ പ്രദർശനം

ദോഹ ∙ ഖത്തറിന്റെയും അറബ് രാജ്യങ്ങളുടെയും ഫാൽക്കൺ പൈതൃകം വിളിച്ചോതി ഒൻപതാമത് കത്താറ രാജ്യാന്തര വേട്ട, ഫാൽക്കൺ പ്രദർ‍ശനമായ സുഹെയ്​ലിന് സെപ്റ്റംബർ പത്തിന് തുടക്കമാകും. കത്താറ കൾചറൽ വില്ലേജിൽ സെപ്റ്റംബർ 10 മുതൽ 14 വരെ നടക്കുന്ന പ്രദർശനത്തിൽ 21 രാജ്യങ്ങളിൽ നിന്നായി 260 പ്രാദേശിക, മേഖലാ, രാജ്യാന്തര കമ്പനികൾ പങ്കെടുക്കും. മുൻവർഷത്തേക്കാൾ വിപുലമായാണ് പ്രദർശനം.

ഇത്തവണ ആദ്യമായി അയർലൻഡ്, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദർശകരുമുണ്ട്. യുഎഇ ഫാൽക്കൺ ക്ലബിലെയും സൗദി അറേബ്യയിലെയും നല്ലൊരു ശതമാനം പങ്കാളിത്തം ഇത്തവണയുമുണ്ട്. വേട്ട, ഫാൽക്കണറി ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് പുറമെ തലമുറകളായി കൈമാറി വരുന്ന ഫാൽക്കൺ പരിപാലനം സംബന്ധിച്ച് പുതു തലമുറയെ ബോധവൽക്കരിക്കുക കൂടിയാണ് ലക്ഷ്യം.

അറബ് ലോകത്തെ വിലയേറിയ, വ്യത്യസ്ത ഇനം ഫാൽക്കണുകളുടെ പ്രദർശനത്തിന് പുറമെ ഫാൽക്കണുകളെ സ്വന്തമാക്കാൻ വേണ്ടിയുള്ള വാശിയേറിയ ലേലമാണ് പ്രധാന ആകർഷണം. ലക്ഷങ്ങൾ നൽകി അപൂർവ ഇനം ഫാൽക്കണുകളെ സ്വന്തമാക്കാൻ അറബ്, ഗൾഫ് ലോകത്തെ മാത്രമല്ല വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കൺ പ്രേമികളുമെത്തും. പ്രദർശനത്തിന് പുറമെ വേട്ടയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, വാഹനങ്ങൾ, ആയുധങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയുടെ പ്രത്യേക വിൽപന സ്റ്റാളുകളും ഉണ്ടാകും. ഫാൽക്കണുകളുടെ പരിപാലനം സംബന്ധിച്ച് ബോധവൽക്കരണ ശിൽപശാലകളും ഉണ്ടാകും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version