Posted By Editor Editor Posted On

ഇനി “ടു ഹും ഇറ്റ് മെയ് കൺസേൺ “ സർട്ടിഫിക്കറ്റ് മെട്രാഷ് 2 വഴി വീട്ടിൽ ഇരുന്ന് തന്നെ ഉണ്ടാക്കാം:എങ്ങനെയെന്ന് കൂടുതൽ അറിയാം

ദോഹ, – ഇനി മുതൽ “To Whom It May Concern” സർട്ടിഫിക്കറ്റുകൾ Metrash2 മൊബൈൽ ആപ്പ് വഴി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു,

മാത്രമല്ല, പൗരന്മാർക്കും പ്രവാസികൾക്കും വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റുകൾ ഇനി ഒഫീസിൽ പോകാതെ, കുറച്ച് ക്ലിക്കുകൾകൊണ്ട് അപേക്ഷിക്കാം.

ചെയ്യേണ്ടത് ഇത്ര മാത്രം :
1. Metrash2 ആപ്പിൽ ലോഗിൻ ചെയ്യുക
2. സർട്ടിഫിക്കറ്റ് ആവശ്യപ്പെടാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
3. ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക
4. ഫീസ് അടച്ചതിന് ശേഷം സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലേക്ക് നേരിട്ട് ലഭിക്കും

ഈ സംവിധാനം വഴി സമയം ലാഭിക്കുകയും, നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യാം എന്ന് മന്ത്രാലയം വ്യക്തമാക്കി.

ആപ്പ് ഡൗൺലോഡ് ചെയ്യാനായി ക്ലിക്

https://play.google.com/store/apps/details?id=qa.gov.moi.metrash&pcampaignid=web_share

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *