Posted By user Posted On

പ്രവാസികളെ…ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടോ? പുതിയ നിബന്ധനകള്‍ അറിയാം

ദോഹ: ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ പ്രവാസികളും. ഇതാ പുതിയ നിബന്ധനകള്‍ പുറത്തുവിട്ടിരിക്കുകയാണ് രാജ്യം. ഖത്തറിലുള്ള പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സ്ഥിരതാമസത്തിനോ ഹ്രസ്വ സന്ദർശനത്തിനോ കൊണ്ടുവരാൻ സാധിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശ പ്രകാരം സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വ്യത്യസ്ത നിബന്ധനകളാണ് ബാധകം. അപേക്ഷകൾ മെട്രാഷ് 2 (Metrash 2) ആപ്ലിക്കേഷൻ വഴി മാത്രമാണ് സമർപ്പിക്കേണ്ടത്. ഈ നിയമങ്ങളിലൂടെ, പ്രവാസികളുടെ ആവശ്യങ്ങളും രാജ്യത്തിന്റെ ഭവനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലെ മുൻഗണനകളും ഒരുപോലെ പരിഗണിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം.

എങ്ങനെ അപേക്ഷിക്കാം…

മെട്രാഷ് 2 ആപ്പ് തുറന്ന് ‘Entry Features’ എന്ന വിൻഡോ എടുക്കുക.
‘Release of Features’ തിരഞ്ഞെടുക്കുക.
‘Family Visit Request’ → ‘Personal Visit’ എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുക.
‘New Request’ എന്നതിൽ ക്ലിക്ക് ചെയ്യുക.
നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് ‘Next’ അമർത്തുക.
ആവശ്യമായ എല്ലാ വ്യക്തിഗത, കുടുംബ വിവരങ്ങളും പൂരിപ്പിക്കുക.
വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി നിബന്ധനകൾ അംഗീകരിക്കുക.
ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുക.

ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകൾക്കും പൊതുവായ നിബന്ധനകൾ ബാധകമാണ്

ആൺമക്കൾക്ക് 25 വയസ്സോ അതിൽ താഴെയോ ആയിരിക്കണം പ്രായം.
പെൺമക്കൾ അവിവാഹിതരായിരിക്കണം.
6-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഖത്തറിലോ പുറത്തോ പഠിക്കുന്നവരായിരിക്കണം എന്നതിന് രേഖയുണ്ടായിരിക്കണം.
സ്പോൺസർ ചെയ്യുന്ന കുടുംബാംഗത്തിന് ഖത്തറിൽ പ്രവേശിക്കുന്ന ദിവസം മുതൽ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഫാമിലി റെസിഡൻസി വിസ (സ്ഥിരതാമസം)

  1. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക്

ഈ മേഖലയിലുള്ള ജീവനക്കാർ താഴെ പറയുന്ന ഏതെങ്കിലും ഒരു നിബന്ധന പാലിച്ചിരിക്കണം:

തൊഴിലുടമ അനുവദിച്ച ഫാമിലി ഹൗസിംഗ് ഉണ്ടായിരിക്കുക, അല്ലെങ്കിൽ
ജോലി കരാറിൽ രേഖപ്പെടുത്തിയ പ്രകാരം പ്രതിമാസം കുറഞ്ഞത് 10,000 ഖത്തർ റിയാൽ ശമ്പളം ഉണ്ടായിരിക്കുക.
  1. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ കർശനമായ നിബന്ധനകളാണുള്ളത്:

തൊഴിലാളി പ്രൊഫഷനുകൾ ഒഴികെയുള്ള, സാങ്കേതികമോ വിദഗ്ദ്ധമോ ആയ ഒരു ജോലി ആയിരിക്കണം (ഉദാ: എഞ്ചിനീയർ, അക്കൗണ്ടന്റ്). ഇത് ജോലി കരാറിൽ വ്യക്തമാക്കിയിരിക്കണം.
ശമ്പളം താഴെ പറയുന്ന രീതിയിലായിരിക്കണം:
    കുറഞ്ഞത് 10,000 ഖത്തർ റിയാൽ പ്രതിമാസ ശമ്പളം, അല്ലെങ്കിൽ
    തൊഴിലുടമ ഫാമിലി ഹൗസിംഗ് നൽകുന്നുണ്ടെങ്കിൽ കുറഞ്ഞത് 6,000 ഖത്തർ റിയാൽ പ്രതിമാസ ശമ്പളം.

ഫാമിലി വിസിറ്റ് വിസ (ഹ്രസ്വ സന്ദർശനം)

ബന്ധുക്കളെ കുറഞ്ഞ കാലത്തേക്ക് ഖത്തറിലേക്ക് കൊണ്ടുവരാൻ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം:

സ്പോൺസറുടെ പ്രൊഫഷൻ തൊഴിലാളി വിഭാഗത്തിൽ പെട്ടതാകരുത്.
പ്രതിമാസം കുറഞ്ഞത് 5,000 ഖത്തർ റിയാൽ ശമ്പളം ഉണ്ടായിരിക്കണം.
അംഗീകൃത ഫാമിലി ഹൗസിംഗ് ഉണ്ടായിരിക്കണം.
സന്ദർശകൻ നിയമപ്രകാരം അനുവദിക്കപ്പെട്ട അടുത്ത ബന്ധുവായിരിക്കണം.
സന്ദർശിക്കുന്ന കാലയളവ് മുഴുവൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *