ഇവർ ഇനി ഖത്തറിലെത്തുമ്പോൾ സ്ഥിരീകരണ മെഡിക്കൽ പരിശോധന നിർബന്ധമെന്ന് ആരോഗ്യ മന്ത്രാലയം: വിശദാംശങ്ങൾ അറിയാം
ദോഹ : ഫിലിപ്പീൻ രാജ്യത്ത് നിന്നെത്തുന്ന പുതിയ പ്രവാസികൾക്ക് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പുതിയ നിർദേശം പ്രഖ്യാപിച്ചു. , അവർ ഖത്തറിലെത്തുമ്പോൾ മെഡിക്കൽ കമ്മീഷൻ വഴി സ്ഥിരീകരണ മെഡിക്കൽ പരിശോധന നിർബന്ധമായും നടത്തണം.
ഫിലിപ്പീനിൽ നിന്നുള്ള യാത്രക്കാർ ഖത്തർ അംഗീകൃത മെഡിക്കൽ സെന്ററുകളിൽ പ്രീ-ഡിപ്പാർച്ചർ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, ഖത്തറിലെത്തിയശേഷം വീണ്ടും പരിശോധന നടത്തണം. ഇത് പൊതുജനാരോഗ്യ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ , പരിശോധന Medical Commission-ൽ സൗജന്യമായി നടത്തപ്പെടും.
വിശദ വിവരങ്ങൾ MoPHയുടെ ഔദ്യോഗിക വെബ്സൈറ്റിലെ Residency Medical Examination Requirements ൽ ലഭ്യമാണ്.
മുൻപ് ഇന്ത്യ, ബംഗ്ലാദേശ്, നെപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുതിയ പ്രവാസികൾക്കും സമാനമായ രീതിയിൽ ഡിപ്പാർച്ചർ മുൻപരിശോധനകളും ഖത്തറിൽ സ്ഥിരീകരണ പരിശോധനകളും നിർബന്ധമായിരുന്നു.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)