Posted By user Posted On

യുഎസ്-റഷ്യ ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഖത്തർ 

യുക്രെയ്ന്‍ യുദ്ധത്തിന് അന്ത്യമിടാനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും നടത്തിയ ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഖത്തര്‍. അലാസ്കയിലാണ് ഉച്ചകോടി നടന്നത്. നിലവിലെ നയതന്ത്ര ശ്രമങ്ങൾ റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയുടെ സമഗ്രവും സുസ്ഥിരവുമായ പരിഹാരത്തിലേക്ക് നയിക്കുമെന്ന് ഖത്തർ പറഞ്ഞു. പ്രാദേശിക, അന്തർദേശീയ സംഘർഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സംഭാഷണമാണെന്നും ഖത്തര്‍ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

ആഗോള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന വിധത്തിൽ സമാധാനം കൈവരിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തർ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. 2019ന് ശേഷമാണ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല, എന്നാല്‍ ചർച്ചയെകുറിച്ചുള്ള കാര്യങ്ങൾ ട്രംപ് ഉടന്‍ തന്നെ അദ്ദേഹത്തെ വിളിച്ചറിയിക്കുമെന്നും പറഞ്ഞു.ആങ്കെറിജിലെ ജോയിന്റ് ബേസ് എൽമണ്ടോർഫ്-റിച്ചാർഡ്സണിലാണ് ഉച്ചകോടി നടന്നത്. ട്രംപിനൊപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും പുടിനൊപ്പം റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ്, വിദേശ നയ വിദഗ്ധൻ യൂറി ഉഷകോവ് എന്നിവരും പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version