Posted By user Posted On

ലുസെയ്​ലിൽ നിന്ന് വടക്കോട്ടുള്ള യാത്ര ഇനി എളുപ്പം; പുതിയ ‘എക്സ്പ്രസ് ബസ് സർവീസി’ന് ഞായറാഴ്ച തുടക്കം

ദോഹ∙ ഖത്തറിന്റെ വടക്കൻ മേഖലയിലുള്ളവർക്ക് സുഗമ യാത്ര ഉറപ്പാക്കി ലുസെയ്ൽ, അൽഖോർ, അൽ റുവൈസ് മേഖലകളുമായി ബന്ധിപ്പിച്ചുള്ള പുതിയ എക്സ്പ്രസ് ബസ് സർവീസിന് ഞായറാഴ്ച (17) തുടക്കമാകും. ‘ന്യൂ എക്സ്പ്രസ് റൂട്ട് ഇ801’ എന്നു പേരിട്ടിരിക്കുന്ന പുതിയ ബസ് സർവീസ് ലുസെയ്ൽ, അൽഖോർ, അൽ‌ റുവൈസ് മേഖലകളുമായി ബന്ധിപ്പിച്ചു കൊണ്ട് ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും ലഭ്യമാണ്. വളരെ കുറച്ച് സ്റ്റോപ്പുകൾ മാത്രം അനുവദിച്ചുകൊണ്ടുള്ള പുതിയ റൂട്ട് ഈ മേഖലകളിലേക്കുള്ള യാത്രാ സമയം കുറയ്ക്കും. വടക്കൻ മേഖലയിലെ സുപ്രധാന നഗരങ്ങളിലേക്ക് ഏറ്റവും വേഗത്തിലുള്ളതും കാര്യക്ഷമവുമായ പൊതുഗതാഗതമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.

രാജ്യത്തിന്റെ പൊതുഗതാഗതം വിപുലീകരിക്കുന്നതിന്റെയും കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമാണ് പുതിയ റൂട്ടെന്ന് പൊതുഗതാഗത കമ്പനിയായ മൗസലാത്ത് (കർവ)വ്യക്തമാക്കി. രാജ്യത്തെ താമസക്കാർ, തൊഴിലാളികൾ, സന്ദർശകർ എന്നിവർക്ക് ലുസെയ്​ലിൽ നിന്ന് വടക്കൻ മേഖലയിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനാണ് പുതിയ എക്സ്പ്രസ് സർവീസ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version