Posted By user Posted On

ഹമദ് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഖത്തറിലെ വിവിധ റോഡുകളില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണം

ദോഹ: ഖത്തറിലെ അല്‍ അമീര്‍ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ഓഗസ്റ്റ് ഒന്ന്, വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ ഓഗസ്റ്റ് 3 ഞായറാഴ്ച പുലര്‍ച്ചെ 5.00 വരെ അല്‍ അമീര്‍ സ്ട്രീറ്റ് സര്‍വീസ് റോഡില്‍, നാസര്‍ ബിന്‍ സാലിമീന്‍ അല്‍ സുവൈദി ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന റോഡ് പൂര്‍ണമായും അടച്ചിടും.

റാസ് അബു അബൗദ് റോഡിലെ സ്ലോ ലെയ്നുകളില്‍, ഷാര്‍ഗ് ഇന്റര്‍ചേഞ്ചിലേക്കുള്ള ഒന്നിലധികം സര്‍വീസ് റോഡുകളുഎന്‍ട്രി എക്‌സിറ്റുകളിലും താല്‍ക്കാലികമായി വഴിതിരിച്ചുവിടും. ഓഗസ്റ്റ് 1 വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ 2025 ഓഗസ്റ്റ് 3 ഞായറാഴ്ച പുലര്‍ച്ചെ 5:00 വരെ ട്രാഫിക് ഡൈവേര്‍ഷന്‍ ഉണ്ടായിരിക്കും.

ദഫ്ന ഇന്റര്‍ചേഞ്ച് മുതല്‍ ഷെറാട്ടണ്‍ ഇന്റര്‍ചേഞ്ച് വരെയുള്ള അല്‍ കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് വരി പാതയിലും താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. നാളെ, ഓഗസ്റ്റ് 1 വെള്ളിയാഴ്ച പുലര്‍ച്ചെ 02:00 മുതല്‍ 2025 ഓഗസ്റ്റ് 3 ഞായറാഴ്ച പുലര്‍ച്ചെ 5:00 വരെ ഗാതഗത നിയന്ത്രണമുണ്ടായിരിക്കും. ഹയ്യാര്‍ അല്‍ ഗലീല്‍ സ്ട്രീറ്റില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഒമര്‍ അല്‍ മുഖ്താര്‍ സ്ട്രീറ്റിലേക്ക് പോകുന്ന അല്‍ എദ്ദ് അല്‍ ഷാര്‍ഖി സ്ട്രീറ്റിലേക്ക് തിരിച്ചുവിടും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version