
ഖത്തറിലെ അനധികൃതമായി പ്രവർത്തിച്ച ക്യാമ്പ് പൊളിച്ചുനീക്കി
ദോഹ: അബൂ നഖ്ല പ്രദേശത്ത് നിയമങ്ങൾ ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ച ക്യാമ്പ് പരിശോധനയിൽ കണ്ടെത്തി പൊളിച്ചുനീക്കി. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ഭൗമ സംരക്ഷണ ഡയറക്ടറേറ്റിന് കീഴിലുള്ള ഫീൽഡ് പെട്രോൾസ് വിഭാഗവും പരിസ്ഥിതി സുരക്ഷ സേനയുമായി സഹകരിച്ച് മധ്യ ഖത്തറിലെ റൗദത് റാഷിദ്, റൗദത് ആയിഷ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്യാമ്പ് കണ്ടെത്തിയത്.
ക്യാമ്പിങ് സീസൺ അവസാനിച്ചിട്ടും നീക്കം ചെയ്തിരുന്നില്ല. തുടർന്ന് അധികൃതർ ക്യാമ്പ് പൊളിച്ചുനീക്കുകയും നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. രാജ്യത്തെ പരിസ്ഥിതി, ആവാസവ്യവസ്ഥ സംരക്ഷണത്തിന്റെ ഭാഗമായി ക്യാമ്പിങ് നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)