ഖത്തറിന്റെ മധ്യ മേഖലയിൽ നിയമലംഘനം നടത്തിയ ക്യാമ്പ്സൈറ്റ് കണ്ടെത്തി പരിസ്ഥിതി മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഭൂസംരക്ഷണ വകുപ്പ്, ആഭ്യന്തര സുരക്ഷാ സേനയുടെ പരിസ്ഥിതി വിഭാഗം (ലെഖ്വിയ) എന്നിവയുമായി ചേർന്ന് സെൻട്രൽ ഖത്തറിലെ റൗദത്ത് റാഷിദ്, റൗദത്ത് ആയിഷ പ്രദേശങ്ങളിൽ വലിയൊരു ഫീൽഡ് കാമ്പെയ്ൻ നടത്തി. ക്യാമ്പെയ്നിനിടെ, അബു നഖ്ല പ്രദേശത്ത് ക്യാമ്പിംഗ് നിയമങ്ങൾ പാലിക്കാത്ത ഒരു ക്യാമ്പ്സൈറ്റ് അവർ കണ്ടെത്തി. ക്യാമ്പിംഗ് സീസൺ അവസാനിച്ചിട്ടും ഈ സൈറ്റ് നീക്കം ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട വ്യക്തിക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും അധികൃതർ സ്വീകരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
		
		
		
		
		
Comments (0)