ഇതാ മക്കളെ കിടിലൻ ഓഫർ, എത്ര തവണ വേണമെങ്കിലും പ്രവേശിക്കാം; സമ്മർ പാസുമായി യുഎഇ ഫ്യൂച്ചർ മ്യൂസിയം
ഫ്യൂച്ചർ മ്യൂസിയത്തിലേക്ക് അൺലിമിറ്റഡ് പ്രവേശനം അനുവദിക്കുന്ന സമ്മർ പാസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെയാണ് പാസിന്റെ കാലാവധി. ഒരാൾക്ക് 229 ദിർഹമാണ് ചെലവ്. മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്ര തവണ വേണമെങ്കിലും മ്യൂസിയം സന്ദർശിക്കാം.കളി സ്ഥലം, മ്യൂസിയത്തിൽ നടക്കുന്ന പരിപാടികളിലേക്കുള്ള പ്രവേശനം തുടങ്ങിയവയും പാസിന്റെ ഭാഗമാണ്. ലോബിയിലെ റീട്ടെയ്ൽ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് 50 ദിർഹവും സമ്മർ പാസിൽ ലഭിക്കും. ഇന്നും 21നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നിന്നുള്ള ബഹിരാകാശ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഫ്യൂച്ചർ മ്യൂസിയത്തിലുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)