ഖത്തറിലെ സ്‌കൂള്‍ ജീവനക്കാര്‍ക്ക് അവധി ദിവസങ്ങളിലും ഇനി അലവന്‍സുകളും ബോണസും ലഭിക്കും
ദോഹ: ഖത്തറില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി ദിവസങ്ങളിലും ഇനി അലവന്‍സുകളും ബോണസും ലഭിക്കും. ഔദ്യോഗിക അവധി ദിവസങ്ങളില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കുള്ള അലവന്‍സുകളും ബോണസുകളും പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതര്‍ പ്രഖ്യാപിച്ചു.
സ്‌കൂള്‍ ജീവനക്കാര്‍ക്കുള്ള തൊഴില്‍ വ്യവസ്ഥയിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായും മന്ത്രി തന്റെ എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. തൊഴില്‍ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 14 റദ്ദാക്കി. തല്‍ഫലമായി, നിയമം നിയന്ത്രിക്കുന്ന ഔദ്യോഗിക അവധി ദിവസങ്ങളില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കുള്ള അലവന്‍സുകളും ബോണസുകളും നല്‍കുന്നത് പുനരാരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സാമ്പത്തിക അവകാശങ്ങളും ജോലി സംബന്ധമായ ആനുകൂല്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. ഈ വര്‍ഷം ജൂണ്‍ 25 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നതായും രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)