Posted By user Posted On

സുരക്ഷിത വോളിയം; കുട്ടികൾക്കായി ജൂനിയർ ഹെഡ്‌ഫോൺ സീരീസ് ഖത്തറിൽ ലോഞ്ച് ചെയ്ത് JBL

പ്രീമിയം ഓഡിയോ രംഗത്ത് ആഗോള ഭീമനായ JBL, തങ്ങളുടെ ഏറ്റവും പുതിയ JBL ജൂനിയർ ഹെഡ്‌ഫോൺ പരമ്പര ഖത്തറിൽ ലോഞ്ച് ചെയ്തു. പ്രത്യേകിച്ച് യുവ ശ്രോതാക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മോഡലുകൾ – JBL ജൂനിയർ 320, JBL ജൂനിയർ 320BT, അഡ്വാൻസ്ഡ് JBL ജൂനിയർ 470NC എന്നിവയാണ്. 

JBL-ന്റെ മുഖമുദ്രയായ ശബ്‌ദ വ്യക്തത, കുട്ടികളുടെ സുരക്ഷിതമായ വോളിയം പരിധികൾ, മികച്ച പേഴ്‌സണലൈസെഷൻ സവിശേഷതകൾ, രക്ഷാകർതൃ നിയന്ത്രണ ഉപകരണങ്ങൾ എന്നിവ ഇതിലും സംയോജിക്കുന്നു.

കുട്ടികൾക്ക് സുരക്ഷിതവും പ്രായത്തിനനുസരിച്ചുള്ളതുമായ ശ്രവണ അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം മാതാപിതാക്കൾക്ക് ആശങ്കകൾ ഏതുമില്ലാതേയുമാണ് ഈ ഹെഡ്‌ഫോണുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

JBL ജൂനിയർ 320 വിശ്വസനീയമായ വയർഡ് ഓൺ-ഇയർ ഹെഡ്‌ഫോണാണ്. സുഖത്തിനും സുരക്ഷയ്ക്കും വേണ്ടി ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 85 dB വോളിയം പരിധി, പ്ലഷ് കുഷ്യനിംഗ്, പേഴ്‌സണലൈസേഷനായി ഒരു രസകരമായ സ്റ്റിക്കർ പായ്ക്ക് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, ഇത് ചെറിയ കുട്ടികൾക്ക് അനുയോജ്യമായ ദൈനംദിന ഹെഡ്‌ഫോണാണ്.

വയർലെസ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക്, JBL ജൂനിയർ 320BT ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 50 മണിക്കൂർ ബാറ്ററി ലൈഫ്, ശ്രവണ സമയവും വോളിയവും കൈകാര്യം ചെയ്യുന്നതിനുള്ള ആപ്പ്-എനേബിൾഡ് രക്ഷാകർതൃ നിയന്ത്രണങ്ങൾ എന്നിവ നൽകുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version