Posted By user Posted On

2019ൽ എട്ടരക്കോടി, ഇപ്പോൾ ബിഎംഡബ്ല്യു കാർ, പ്രവാസി മലയാളിക്ക് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാ​ഗ്യ സമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിയെ തേടിയെത്തി സമ്മാനം. മലയാളിയായ രതീഷ്കുമാർ രവീന്ദ്രൻ നായർ എന്നയാളാണ് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 1925ന്റെ സമ്മാനമായ BMW 740i M Sport കാർ സ്വന്തമാക്കിയത്. 45കാരനായ രതീഷ്കുമാർ ദുബൈയിൽ അക്കൗണ്ട് മാനേജർ ആയി ജോലി ചെയ്യുകയാണ്. 1255 നമ്പർ ടിക്കറ്റിനാണ് സമ്മാനം. മെയ് 28ന് ഓൺലൈനായാണ് രതീഷ്കുമാർ ടിക്കറ്റ് വാങ്ങിയത്.

ഇതാദ്യമായല്ല രതീഷ്കുമാറിനെ തേടി ഭാ​ഗ്യമെത്തുന്നത്. മൂന്നൂറാമത് മില്ലേനിയം മില്ല്യണയർ സീരീസിലും സമ്മാനം ലഭിച്ചിരുന്നു. 2019ലാണ് രതീഷെടുത്ത 1608 നമ്പർ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. ഒരു മില്ല്യൺ ഡോളർ ആയിരുന്നു സമ്മാനം.

`എനിക്ക് സത്യത്തിൽ ഇത് വിശ്വസിക്കാനാകുന്നില്ല. രണ്ടാമതും സമ്മാനം ലഭിച്ചത് വലിയ ഭാ​ഗ്യമായി കരുതുന്നു. ഒരുപാട് സന്തോഷം’- രതീഷ്കുമാർ പറഞ്ഞു. ദുബൈയിൽ 15 വർഷമായി പ്രവാസിയാണ് ഇദ്ദേഹം. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെ കോൺകോഴ്സ് എയിലാണ് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് നടന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *