
ചെങ്കടലിൽ ഹൂത്തികൾ കപ്പൽ ആക്രമിച്ചു 22 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി യുഎഇ
ചെങ്കടലിൽ ആക്രമണത്തിനിരയായ ബ്രിട്ടീഷ് മാജിക് സീസ് എന്ന കപ്പലിൽ നിന്ന് 22 പേരെ രക്ഷപ്പെടുത്തിയുഎഇ . അബുദാബി പോർട്ട്സ് മുഖേനെ യുഎഇയുടെ കപ്പലുകൾ അപകട വിവരമറിഞ്ഞ് വേഗത്തിൽ കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
ക്രൂ അംഗങ്ങളും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ)യുമായും മറ്റ് അന്താരാഷ്ട്ര സമുദ്ര സംഘടനകളുമായും പൂർണ്ണ ഏകോപനത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി .
ഓപ്പറേഷനിൽ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും ശ്രദ്ധാപൂർവ്വം പാലിച്ചതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)