Posted By user Posted On

സ്വപ്നങ്ങൾ യാഥാ‍ർത്ഥ്യമാകാൻ ഇനി എന്തെളുപ്പം!; ഡിയർ ബിഗ് ടിക്കറ്റ് ക്യാമ്പയിനിലൂടെ സുവർണാവസരം

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീരീസിന് തുടക്കമായി. ജൂലൈ മുതൽ സെപ്റ്റംബർ വരെ മൂന്നു മാസമാണ് പരിപാടി.

പൊതുജനങ്ങൾക്ക് അവരുടെ ഏറ്റവും ആത്മാർത്ഥമായ ആഗ്രഹങ്ങൾ പങ്കുവെക്കാനുള്ള അവസരമാണിത്. അഞ്ച് വിഭാഗങ്ങളായാണ് ആഗ്രഹങ്ങൾ സമർപ്പിക്കാൻ കഴിയുക. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ കൂടിച്ചേരൽ എന്നിവയാണ് വിഭാഗങ്ങൾ.

ഡിയർ ബിഗ് ടിക്കറ്റ് ഒരു പരസ്യ പ്രചാരണം മാത്രമല്ല, യഥാർത്ഥ കഥകളും സ്വപ്നങ്ങളും പറയാനുള്ള വേദിയാണ്. 2018-ൽ ആരംഭിച്ചത് മുതൽ നിരവധി പേരുടെ സ്വപ്നങ്ങൾ ഇത് യാഥാർത്ഥ്യമാക്കി. ജീവിതം തന്നെ രക്ഷിക്കുന്ന ചികിത്സകൾ, വിദ്യാഭ്യാസ അവസരങ്ങൾ, കുടുംബങ്ങളുടെ സമാഗമം എന്നിവ ഇതിൽപ്പെടുന്നു. ഇപ്പോൾ പുതിയ സീസണിൽ വീണ്ടും ഡിയർ ബിഗ് ടിക്കറ്റ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ തിരികെ വരികയാണ്.

ഇത്രയും കാലം നിങ്ങൾ മനസ്സിൽ അടക്കിപ്പിടിച്ച എന്തെങ്കിലും ആഗ്രഹമുണ്ടോ?
ഇപ്പോൾ അത് തുറന്നു പറയാം, ഡിയർ ബിഗ് ടിക്കറ്റ് ക്യാമ്പയിനിലൂടെ

പങ്കെടുക്കാൻ ചെയ്യേണ്ടത്

  • www.bigticket.ae/dearbigticket വെബ്സൈറ്റ് തുറക്കുക
  • നിങ്ങളുടെ ആഗ്രഹം പങ്കുവയ്ക്കുക, ഒപ്പം എന്തുകൊണ്ട് ഇത് ഇത്ര പ്രാധാന്യം അർഹിക്കുന്നു എന്നും പറയുക
  • ശേഷം ക്ഷമയോടെ കാത്തിരിക്കൂ – ചിലപ്പോൾ നിങ്ങളുടെ ആഗ്രഹം സത്യമായെന്നു വരാം!

തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രചോദിപ്പിക്കുന്ന ആഗ്രഹങ്ങളിൽ നിന്നും വോട്ടെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കും. അവസരം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ആഗ്രഹം പങ്കുവയ്ക്കൂ, വിസ്മയകരമായ അനുഭവത്തിൽ പങ്കുചേരൂ !

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version