Posted By user Posted On

വിമാനദുരന്തത്തിന് പിന്നാലെ കൂട്ട അവധി, മാനസികാരോഗ്യത്തെ ബാധിച്ചു, ജീവനക്കാര്‍ക്ക് വര്‍ക്ക്ഷോപ്പ് നിര്‍ദേശിച്ച് ഡിജിസിഎ

വിമാനദുരന്തത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് മാനസികാരോഗ്യ വര്‍ക്ക്ഷോപ്പുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). എയർ ഇന്ത്യ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളിലെ ഫ്ലൈറ്റ് ക്രൂ ജീവനക്കാർക്കായി പോസ്റ്റ് ട്രോമാറ്റിക് മാനസികാരോഗ്യ വർക്ക്‌ഷോപ്പ് നടത്താൻ ‍ഡിജിസിഎ നിര്‍ദേശിച്ചു. അഹമ്മദാബാദിലെ വിമാനദുരന്തം പൈലറ്റുമാരുടേയും ക്യാബിൻ ക്രൂവിൻ്റേയും മാനസികാരോഗ്യത്തിൽ വലിയ തോതിൽ ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് നിർദേശം.
അപകടം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം എയർ ഇന്ത്യയിലെ ജീവനക്കാർ കൂട്ട അവധി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ശരിയായ മാനസികാവസ്ഥയിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്തത്ര സമ്മർദ്ദത്തിലായിരുന്നു ഇവർ. ജീവനക്കാരെ ജോലിക്ക് വരാൻ നിർബന്ധിക്കരുതെന്ന് ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് വർക്ക്‌ഷോപ്പുകൾ നടത്താനും ആവശ്യമായ പിന്തുണ നൽകാനും ഡിജിസിഎ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ക്രൂ അം​ഗങ്ങൾക്ക് ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യുന്നതിനുമുന്‍പ് കൗൺസിലിങ് ആവശ്യമെങ്കിൽ അത് നൽകാൻ തയ്യാറാകണം. ഇൻഡി​ഗോയോടും ഇതേ കാര്യം ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ‘മാനസികാരോഗ്യം ശാരീരികാരോഗ്യത്തേയും ബാധിക്കുന്നു. ഇത് വിമാനങ്ങൾ സുരക്ഷിതമായി ഓപ്പറേറ്റ് ചെയ്യാനുള്ള അവരുടെ കഴിവിനെ ബാധിക്കുന്നു. വിമാനപകടത്തിന്റെ പ്രാഥമിക കാരണം അറിയുന്നതുവരെ ജീവനക്കാർക്കിടയിൽ ഈ ആശങ്ക തുടരാൻ സാധ്യതയുണ്ടെന്ന്’, ഡിജിസിഎ നിർദേശം നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *