ലോകത്തിലെ മനോഹര രാത്രി കാഴ്ച: പട്ടികയിൽ ഇടം നേടി യുഎഇയിലെ ഈ രണ്ട് എമിറേറ്റ്സുകൾ
രാത്രികാല കാഴ്ചകളിൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ദുബായ്ക്ക് മൂന്നാം സ്ഥാനവും അബുദാബിക്ക് 12-ാം സ്ഥാനവും ലഭിച്ചു. യുകെ ആസ്ഥാനമായുള്ള ട്രാവൽബാഗ് എന്ന യാത്രാ ഏജൻസി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. രാത്രികാല ടൂറിസത്തിന്റെ വർധിച്ചുവരുന്ന ആകർഷണമാണ് ഇതിലൂടെ വെളിവായത്.ഇരു യുഎഇ നഗരങ്ങളെയും രാത്രിയിൽ സൗന്ദര്യത്തിലും സുരക്ഷയിലും ആഗോള തലത്തിൽ മുൻനിരയിലെത്തിക്കുന്ന ഒന്നാണിത്. രാത്രികാല സുരക്ഷയിൽ ഇരു നഗരങ്ങൾക്കും ഉയർന്ന മാർക്ക് ലഭിച്ചു. രാത്രിയിൽ സഞ്ചരിക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബുദാബിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ദുബായ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി.
പഠനം രാത്രികാല വിനോദസഞ്ചാരത്തെയും നഗര പരിസ്ഥിതിയുടെ ഗുണനിലവാരത്തെയും വിലയിരുത്തി. ദുബായിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന 190 വേദികളുണ്ട്, ശബ്ദ-പ്രകാശ മലിനീകരണ സ്കോർ 100-ൽ 52.58 ആണ്. അബുദാബിയിൽ 62 രാത്രികാല വേദികളാണുള്ളത്, മലിനീകരണ റേറ്റിങ് 47 ആണ്.
ദുബായിൽ നിരവധി ടൂറിസ്റ്റ് യാത്രകൾ നഗരത്തിൻ്റെ രാത്രികാല സൗന്ദര്യം കാണാൻ മാത്രമുള്ളതാണ്. പകൽ സമയങ്ങളിൽ ചൂട് കൂടുതലായതുകൊണ്ട് പല ട്രാവൽ ഏജൻസികളും വിനോദസഞ്ചാരികൾക്കായി രാത്രികാല ടൂറുകൾ ഒരുക്കാറുണ്ട്. കൂടാതെ, ദുബായിൽ രാത്രികാല ഡെസേർട്ട് സഫാരികളും ഏറെ.
രാത്രികാല സഫാരികൾക്കായുള്ള തിരച്ചിലിൽ 22 ശതമാനം വർധനവുണ്ടായതായി ട്രാവൽബാഗ് രേഖപ്പെടുത്തി. വേനൽക്കാലത്ത് സൂര്യന്റെ തീവ്രത പരിഗണിച്ച് ദുബായ് മുനിസിപാലിറ്റി മൂന്ന് പൊതു ബീച്ചുകളിൽ ‘രാത്രികാല നീന്തൽ’ സൗകര്യം ഒരുക്കിയിട്ടുണ്ട്. പകൽ സമയത്ത് ചൂട് കൂടുന്നതിനാൽ ഈ സൗകര്യം സഞ്ചാരികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/ELNE8zKlSBPBsCEhfUubzv?mode=ac_t
Comments (0)