യുഎഇയിൽ യെല്ലോ അലർട്ട്, അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരും, താമസക്കാർക്ക് ജാഗ്രത നിർദേശം
അബുദാബിയിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ താമസക്കാർക്ക് ജാഗ്രത നിർദേശം നൽകി അധികൃതർ. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയിലെ വിവിധ ഭാഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രം ആണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ പ്രത്യേകിച്ചും ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമാകാനിടയുള്ളതിനാലും കനത്ത മൂടൽമഞ്ഞും കാരണം അറേബ്യൻ ഗൾഫ് സമുദ്രത്തിലും ദുബൈയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ താമസക്കാർ സുരക്ഷിതരായിരിക്കണമെന്നും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തണമെന്നും അധികൃതർ നിർദേശിച്ചു. താപനില 34 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 24.2 ഡിഗ്രി സെൽഷ്യസ് ആണ്. അൽ ദഫ്ര മേഖലയിലുള്ള ബറാക്ക 2 പ്രദേശത്താണ് ഇത് രേഖപ്പെടുത്തിയത്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)