
യുഎഇ പാസ്പോർട്ട് ഉണ്ടോ?; 179 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം
ലോകരാജ്യങ്ങളിലെ പാസ്പോർട്ടുകൾക്കിടയിൽ യുഎഇ പാസ്പോർട്ട് വീണ്ടും കരുത്താർജിക്കുന്നു. യുഎഇ പാസ്പോർട്ടുമായി 179 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം.ആഗോള സാമ്പത്തിക കൺസൽറ്റൻസിയായ ആർട്ടൺ കാപിറ്റലിന്റെ പാസ്പോർട്ട്സ് സൂചികയിലാണ് യുഎഇ പാസ്പോർട്ടിന്റെ കരുത്ത് കൂടുതൽ പ്രകടമാകുന്നത്. യുകെ, തയ്ലാൻഡ്, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വീസ ഓൺ അറൈവലായി പ്രവേശിക്കാം. 132 രാജ്യങ്ങൾ യുഎഇ പാസ്പോർട്ട് ഉടമകളെ വീസയില്ലാതെ സ്വീകരിക്കുമ്പോൾ 47 രാജ്യങ്ങളിൽ ഓൺ അറൈവലായി പ്രവേശിക്കാം.
ലോകത്തെ 90 ശതമാനം രാജ്യങ്ങളും യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് വീസ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ലോകത്തെ 19 രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ യുഎഇ പാസ്പോർട്ടിൽ പ്രവേശനത്തിനു വീസ വേണമെന്ന വ്യവസ്ഥ വച്ചിട്ടുള്ളത്. യുഎഇ പാസ്പോർട്ടുമായി ജപ്പാനിലേക്ക് പോകുന്നവർക്ക് 90 ദിവസം വരെ രാജ്യത്ത് താങ്ങാനാകും. തൊഴിൽ, വിനോദ ആവശ്യങ്ങൾക്കായി പോകുന്നവർക്കെല്ലാം ഈ ആനുകൂല്യമുണ്ട്. ജപ്പാനിലെ ഈ വീസ ആനുകൂല്യം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ചികിത്സയ്ക്കും വിനോദത്തിനുമായി തയ്ലാൻഡിലേക്കു യാത്ര ചെയ്യുന്നവർക്ക് ഓൺലൈൻ വഴി പ്രവേശന കാർഡ് ലഭിക്കും. യാത്രയുടെ മൂന്ന് ദിവസം മുൻപ് റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മതി. വിനോദത്തിനായി പോകുന്ന യുഎഇ പൗരന്മാർക്ക് 60 ദിവസവും (ആവശ്യമെങ്കിൽ ഒരു മാസം കൂടി പുതുക്കാം) ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും പോകുന്നവർക്ക് 90 ദിവസം വരെയും തയ്ലാൻഡിൽ വീസ കൂടാതെ നിൽക്കാം. യുകെയിലേക്ക് യുഎ ഇ പൗരന്മാർക്ക് ഇലക്ട്രോണിക് വീസ മതി. അപേക്ഷിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ ഇ-വീസ ലഭിക്കും. തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം, വിനോദം എന്ന വ്യത്യാസമില്ലാതെ യുഎഇ പൗരന് ആറുമാസം വരെ യുകെയിൽ തങ്ങാൻ ഇ-വീസ കൊണ്ട് സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)