വസ്ത്രത്തിന്റെ ചിത്രം മതി, ഡിജിറ്റലായി ധരിക്കാം, ഗൂഗിളിന്റെ പുതിയ Doppl ആപ്പ്
പുതിയ വസ്ത്രങ്ങൾ ഡിജിറ്റലായി ധരിച്ചുനോക്കാനും ആ വസ്ത്രം നിങ്ങൾക്കിണങ്ങുന്നതാണോ എന്ന് പരിശോധിക്കാനും സാധിക്കുന്ന ഡോപ്പിൾ (Doppl) എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. പുതിയ വസ്ത്രം ധരിച്ച നിങ്ങളുടെ ആനിമേറ്റഡ് ഡിജിറ്റൽ രൂപം ആപ്പിന്റെ സഹായത്തോടെ കാണാം. ഗൂഗിൾ ലാബ്‌സിന്റെ പരീക്ഷണാത്മക ഫീച്ചറുകളിലൊന്നാണിത്.
ഒരു ഫോട്ടോ അപ്ലോഡ് ചെയ്താൽ കോടിക്കണക്കിന് വസ്ത്രങ്ങൾ ഡിജിറ്റലായി ധിരിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് ഗൂഗിൾ ഷോപ്പിങ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഈ കഴിവാണ് ഡോപ്പിൾ ആപ്പിന് നൽകിയിരിക്കുന്നത്. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച അനിമേറ്റഡ് വീഡിയോകൾ ഡൗൺലോഡ് ചെയ്‌തെടുക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനും സാധിക്കും.
തൊട്ടടുത്ത ഷോപ്പിൽ കണ്ടിഷ്ടമായ ഒരു വസ്ത്രത്തിന്റെ ചിത്രവും ഈ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റലായി ധരിച്ചുനോക്കാം. അതിനായി അതിന്റെ ഒരു ചിത്രം പകർത്തി അപ്ലോഡ് ചെയ്താൽ മാത്രം മതി.
ടോപ്പ്, ബോട്ടം, ഡ്രസുകൾ എന്നിവയാണ് നിലവിൽ ഈ രീതിയിൽ പരീക്ഷിക്കാനാവുക. ഷൂ, ലോഞ്ചറി, ബാത്തിങ് സ്യൂട്ടുകൾ പോലുള്ളവ ഈ ആപ്പിൽ ലഭ്യമാവില്ല. ആപ്പ് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ കൃത്യതയോടെ ഡിജിറ്റൽ പതിപ്പുകൾ നിർമിക്കുന്നതിൽ പരിമിതികളുണ്ടാവും.
ആൻഡ്രോയിഡിലും ഐഒഎസിലും ഡോപ്പിൾ ലഭ്യമാണ്. നിലവിൽ യുഎസിൽ മാത്രമേ ഈ ആപ്പ് ലഭിക്കുകയുള്ളൂ. മറ്റ് രാജ്യങ്ങളിലേക്ക് ആപ്പ് അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.
DOWNLOAD NOW https://play.google.com/store/apps/details?id=com.google.android.apps.labs.glam
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)