പ്രതിഭയുണ്ടെങ്കിൽ ഗോൾഡൻ വീസ ഉറപ്പ്; യുഎഇയിൽ മുൻഗണന ഈ മേഖലയിലെ വിദഗ്ധർക്ക്
യുഎഇ ഗോൾഡൻ വീസ ഇനി ലക്ഷ്യമിടുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകളെ. നിലവിൽ 1.6 ലക്ഷം പേർ ഗോൾഡൻ വീസയിലുണ്ട്. അതുകൊണ്ടുതന്നെ ഇനി എഐ, കാലാവസ്ഥാ വിദഗ്ധർക്കു മുൻഗണന നൽകാനാണു നീക്കമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐഒടി, ക്ലൗഡ് കംപ്യൂട്ടിങ്, ക്ലൈമറ്റ് ടെക്, പ്രൈവറ്റ് വെൽത്ത് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ, നിക്ഷേപകർ, സംരംഭകർ എന്നിവർക്കും 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ വാഗ്ദാനം ചെയ്യുന്നു.
മികച്ച വിദ്യാർഥികൾ, ശാസ്ത്രജ്ഞർ, ആഗോള സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾ, കോഡർമാർ, ഉയർന്ന യോഗ്യതയുള്ള പ്രഫഷനലുകൾ, നിക്ഷേപകർ, ഡോക്ടർ, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി ഒട്ടേറെ വ്യക്തികൾക്കു ഗോൾഡൻ വീസ നൽകി വരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)