റഡിഡന്‍സ് പെര്‍മിറ്റ് പുതുക്കല്‍ ഇനി മെട്രാഷിലൂടെ..
ദോഹ: ഖത്തറില്‍ റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പുതുക്കുന്നത് ഇനി എളുപ്പത്തില്‍. മെട്രാഷ് ആപ്പിലൂടെ താമസ പെര്‍മിറ്റ് പുതുക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മെട്രാഷ് ആപ്പിലൂടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് സന്ദര്‍ശിക്കാതെ സേവനം ഇപ്പോള്‍ ലഭ്യമാകും.
ചെയ്യേണ്ടത് ഇത്രമാത്രം:
- മെട്രാഷ് ആപ്പ് ഓപ്പണ്‍ ചെയ്ത് റസിഡന്‍സി എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
- തുറന്ന് വരുന്ന ടാബില്‍ നിന്ന് റസിഡന്‍സി റിന്യൂവല്‍ എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം.
- തുടര്‍ന്ന് പുതുക്കേണ്ട പേര് തിരഞ്ഞെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)