
കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, നഗ്നതാപ്രദര്‍ശനം; സവാദ് അറസ്റ്റില്‍
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് വീണ്ടും അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ് (29) ആണ് അറസ്റ്റിലായത്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ചായിരുന്നു സംഭവം. ബസില്‍ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതോടെ തൃശൂര്‍ പേരാമംഗലത്തുവച്ച് സവാദ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ യുവതി തൃശൂർ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത് സവാദിനെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ ഒളിവില്‍ പോയ സവാദിനെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
മുന്‍പും കെഎസ്ആര്‍ടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തി സവാദ് പിടിയിലായിരുന്നു. 2023ല്‍ നെടുമ്പാശ്ശേരിയില്‍ ബസില്‍വെച്ചായിരുന്നു യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കെഎസ്ആര്‍ടിസി ബസില്‍ തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഇതോടെ യുവതി ബഹളം വയ്ക്കുകയും കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, ബസ് നിര്‍ത്തിയപ്പോള്‍ സവാദ് ബസില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കണ്ടക്ടറുടെ സഹായത്തോടെയാണ് സവാദിനെ പിടികൂടിയത്. പിന്നീട് പുറത്തിറങ്ങിയ സവാദിനെ പുരുഷസംഘമെന്ന പേരില്‍ മാലിയിട്ട് സ്വീകരിച്ചതും നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)