Posted By user Posted On

കു​ടും​ബ വി​സ​ക്കാ​ർ​ക്ക്​ തൊ​ഴി​ൽ വി​പ​ണി എ​ളു​പ്പ​മാ​ക്കി മ​ന്ത്രാ​ല​യം

ദോ​ഹ: ​പ്ര​വാ​സി​ക​ളു​ടെ ഭാ​ര്യ​മാ​രും മ​ക്ക​ളു​മാ​യി കു​ടും​ബ വി​സ​യി​ലു​ള്ള​വ​ർ​ക്ക്​ ഖ​ത്ത​റി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ എ​ളു​പ്പ​ത്തി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. പ്ര​വാ​സി​ക​ളു​ടെ ഭാ​ര്യ​മാ​രും, ​മ​ക്ക​ളു​മാ​യി ഖ​ത്ത​റി​ൽ കു​ടും​ബ​വി​സ​യി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ഹ​രാ​യ ആ​ളു​ക​​ളെ നേ​രി​ട്ട്​ തൊ​ഴി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ക​ഴി​യു​മെ​ന്ന്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ അ​ർ​ഹ​രാ​യ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ത​ദ്ദേ​ശീ​യ വി​പ​ണി​യി​ൽ​നി​ന്നു ത​ന്നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഈ ​സൗ​ക​ര്യം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള റി​ക്രൂ​ട്ട്​​മെ​ന്റ്​ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നും ചെ​ല​വ്​ ചു​രു​ക്കാ​നും ഇ​തു​വ​ഴി സാ​ധ്യ​മാ​കും.

ര​ണ്ട്​ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​വാ​സി​ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്കും മ​ക്ക​ൾ​ക്കും തൊ​ഴി​ൽ ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് അ​റ്റ​സ്റ്റേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഗാ​നിം റാ​ഷി​ദ് അ​ൽ ഗാ​നിം ഖ​ത്ത​ർ ടി.​വി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.യോ​ഗ്യ​ത​യു​ള്ള​വ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലെ ‘ജോ​യി​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​’ സേ​വ​ന​ത്തി​ൽ അ​പേ​ക്ഷി​ക്കു​ക​യാ​ണ്​ ആ​ദ്യ ന​ട​പ​ടി.ഈ ​സേ​വ​നം വ​ഴി യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ​ക്ക് സ്വ​ത​ന്ത്ര​മാ​യി തൊ​ഴി​ൽ ന​ട​പ​ടി ആ​​രം​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. കു​ടും​ബ റെ​സി​ഡ​ൻ​സി ഉ​ട​മ​ക്കോ, അ​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​ട​മ​ക്കോ നേ​രി​ട്ട് വ​ർ​ക്ക് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്​ ര​ണ്ടാ​മ​ത്തെ ന​ട​പ​ടി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *