കുടുംബ വിസക്കാർക്ക് തൊഴിൽ വിപണി എളുപ്പമാക്കി മന്ത്രാലയം
ദോഹ: പ്രവാസികളുടെ ഭാര്യമാരും മക്കളുമായി കുടുംബ വിസയിലുള്ളവർക്ക് ഖത്തറിലെ തൊഴിൽ മേഖലയിൽ എളുപ്പത്തിൽ പ്രവേശിക്കാമെന്ന് വ്യക്തമാക്കി ഖത്തർ തൊഴിൽ മന്ത്രാലയം. പ്രവാസികളുടെ ഭാര്യമാരും, മക്കളുമായി ഖത്തറിൽ കുടുംബവിസയിൽ താമസിക്കുന്ന അർഹരായ ആളുകളെ നേരിട്ട് തൊഴിൽ വിപണിയിലെത്തിക്കാൻ മന്ത്രാലയത്തിനു കീഴിൽ കഴിയുമെന്ന് അധികൃതർ വിശദീകരിച്ചു. തൊഴിലുടമകൾക്ക് അർഹരായ യോഗ്യതയുള്ള ഉദ്യോഗാർഥികളെ തദ്ദേശീയ വിപണിയിൽനിന്നു തന്നെ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ സൗകര്യം. വിദേശ രാജ്യങ്ങളിൽനിന്നുള്ള റിക്രൂട്ട്മെന്റ് നടപടികൾ ഒഴിവാക്കാനും ചെലവ് ചുരുക്കാനും ഇതുവഴി സാധ്യമാകും.
രണ്ട് ഔദ്യോഗിക നടപടികളിലൂടെ പ്രവാസികളുടെ ഭാര്യമാർക്കും മക്കൾക്കും തൊഴിൽ ഉറപ്പിക്കാൻ കഴിയുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ലേബർ കോൺട്രാക്ട് അറ്റസ്റ്റേഷൻ വിഭാഗം മേധാവി ഗാനിം റാഷിദ് അൽ ഗാനിം ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.യോഗ്യതയുള്ളവർ തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലെ ‘ജോയിൻ ലേബർ മാർക്കറ്റ്’ സേവനത്തിൽ അപേക്ഷിക്കുകയാണ് ആദ്യ നടപടി.ഈ സേവനം വഴി യോഗ്യരായ അപേക്ഷകർക്ക് സ്വതന്ത്രമായി തൊഴിൽ നടപടി ആരംഭിക്കാൻ സഹായിക്കുന്നു. കുടുംബ റെസിഡൻസി ഉടമക്കോ, അല്ലെങ്കിൽ തൊഴിലുടമക്കോ നേരിട്ട് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ സൗകര്യമൊരുക്കുന്നതാണ് രണ്ടാമത്തെ നടപടി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)