’11A’ ഭാഗ്യസീറ്റിന് ആവശ്യക്കാരേറെ; അധിക തുക നൽകാനും യാത്രക്കാർ റെഡി!
അഹമ്മദാബാദ് വിമാന ദുരന്തത്തിനു ശേഷം 11A സീറ്റിന് ആവശ്യക്കാരേറുന്നു. ആ സീറ്റിനായി തുക അധികം നൽകാനും യാത്രക്കാർ തയാറാകുന്നതായി വിവിധ ട്രാവൽ ഏജൻസികൾ പറഞ്ഞു. വിമാന ദുരന്തത്തിൽ 241 യാത്രക്കാർ മരിച്ചപ്പോൾ 11എ സീറ്റിലെ യാത്രക്കാരൻ വിശ്വാസ് കുമാർ രമേഷ് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് ഈ സീറ്റിനെ ജനപ്രിയമാക്കിയത്.ഈ സീറ്റ് കിട്ടിയില്ലെങ്കിൽ ഇതേ നിരയിലുള്ള മറ്റേതെങ്കിലും സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്നവരും ഏറെ. ചില വിമാനങ്ങളിൽ മാത്രമാണ് 11എ സീറ്റ് എമർജൻസി എക്സിറ്റിന് സമീപമുള്ളതെന്നും സൂചിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)