അനറ്റോലിയൻ അഭ്യാസത്തിൽ പങ്കെടുത്ത് അമിരി വ്യോമസേനയും
ദോഹ: തുർക്കിയ ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര സൈനിക അഭ്യാസമായ അനറ്റോലിയൻ ഫീനിക്സിൽ പങ്കെടുത്ത് ഖത്തർ അമിരി വ്യോമസേനയും. സൈനിക ശേഷിയും, മികവും ശക്തമാക്കാനും, സൗഹൃദ രാഷ്ട്രങ്ങൾക്കിടയിലെ സൈനിക ബന്ധം ഊർജിമാക്കാനും ലക്ഷ്യമിട്ടായിരുന്നു സൈനിക അഭ്യാസം നടന്നത്.
തുർക്കിയയിൽ നടന്ന അനറ്റോലിയൻ ഫീനിക്സ് സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്ന ഖത്തർ അമിരി വ്യോമസേന
ഖത്തറിനു പുറമെ, നാറ്റോയിലെ വിവിധ അംഗരാജ്യങ്ങളും പങ്കുചേർന്നിരുന്നു. മേയ് മാസത്തിൽ നടന്ന സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഖത്തർ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ‘എക്സ്’ പ്ലാറ്റ്ഫോം വഴി പങ്കുവെച്ചു. സൈനിക വൈദഗ്ധ്യം, സംയുക്ത പ്രവർത്തനങ്ങളുടെ ആസൂത്രണവും നടപ്പാക്കലും, , പരിശീലനം, കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളുടെ പരിശീലനം, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അഭ്യാസം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
		
		
		
		
		
Comments (0)