Posted By user Posted On

യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തിൽ 18.6% വർധന

യുഎഇയുടെ എണ്ണ ഇതര വ്യാപാരം ആഗോള ശരാശരിയെക്കാൾ ബഹുദൂരം മൂന്നിൽ. ഈ വർഷം ആദ്യപാദം എണ്ണ ഇതര വ്യാപാരം18.6% വർധിച്ച് 83,500 കോടി ദിർഹമായി. ആഗോള ശരാശരി 2–3% മാത്രം.എണ്ണ ഇതര കയറ്റുമതി 41 ശതമാനം വർധിച്ചു. വിദേശ വ്യാപാരം 2 വർഷത്തിനിടെ 4 ട്രില്യനായി ഉയർന്നു. 2024ലെ ജിഡിപി 4% വർധിച്ച് 1.77 ട്രില്യൻ ദിർഹമായി. 2031ഓടെ എണ്ണ ഇതര വിദേശ വ്യാപാരം 4 ട്രില്യൻ ദിർഹമെന്ന ലക്ഷ്യം 2 വർഷത്തിനകം നേടുമെന്നും പറഞ്ഞു. പുനർ കയറ്റുമതി 6% വർധിച്ച് 18,910 കോടി ദിർഹത്തിലെത്തി. ഇറക്കുമതി വർഷത്തിൽ 17.2% വർധിച്ച് 46,860 കോടിയായി. ഇന്ത്യയുമായുള്ള വ്യാപാരം 31 ശതമാനം വർധിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version