Posted By user Posted On

ആംബുലൻസുകൾ ചലിക്കുന്ന ആശുപത്രി പോലെയാക്കുക ലക്‌ഷ്യം; പുതിയ സംവിധാനം ആരംഭിച്ച് എച്ച്എംസി

ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) ആംബുലൻസുകളെ ആശുപത്രികളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പുതിയ സംവിധാനം ആംബുലൻസ് സർവീസ് അവതരിപ്പിച്ചു. യാത്രയിലായിരിക്കുമ്പോൾ തന്നെ പാരാമെഡിക്കുകൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് തത്സമയം മെഡിക്കൽ വിവരങ്ങൾ അയയ്ക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും. ഗുരുതരമായ കേസുകൾ വരുമ്പോൾ നേരത്തെ തയ്യാറെടുക്കാനും രോഗികളെ വേഗത്തിൽ ചികിത്സിക്കാനും ഇത് ഡോക്ടർമാരെ സഹായിക്കുന്നു.

ആംബുലൻസ് സർവീസിന്റെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അലി ദർവിഷ് പറഞ്ഞു, “ഇത് ഒരു പ്രധാന മുന്നേറ്റമാണെന്ന്. ഞങ്ങൾ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക മാത്രമല്ല ചെയ്യുന്നത്. രോഗി എത്തുന്നതിനു മുൻപ് തന്നെ ആശുപത്രിയിലുള്ളവർ തയ്യാറെടുക്കുന്നതിനു ഞങ്ങൾ തത്സമയം മെഡിക്കൽ വിശദാംശങ്ങൾ അയയ്ക്കുന്നു.” അദ്ദേഹം വിശദീകരിച്ചു.

ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഈ സംവിധാനം പ്രത്യേകിച്ചും സഹായകരമാണ്. ഉദാഹരണത്തിന്, വിവരങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് ഹാർട്ട് ഹോസ്പിറ്റലിന് മുൻകൂട്ടി തയ്യാറാകാനും കാലതാമസമില്ലാതെ ചികിത്സ ആരംഭിക്കാനും കഴിയും. മുമ്പ്, അതിനു കഴിയില്ലായിരുന്നു.

ഓരോ എമർജൻസി കേസുകളും എത്രത്തോളം ഗുരുതരമാണെന്ന് തീരുമാനിക്കാൻ ആംബുലൻസ് സർവീസിൽ പരിശീലനം ലഭിച്ച പാരാമെഡിക്കുകളെയും നൂതന കമ്പ്യൂട്ടർ സംവിധാനങ്ങളെയും ഉപയോഗിക്കുന്നു. ട്രയേജ് എന്ന് വിളിക്കുന്ന ഈ പ്രക്രിയ, ഓരോ കോളർക്കും ശരിയായ സഹായം അയയ്ക്കാൻ സഹായിക്കുന്നു. ഇവ ഫാസ്റ്റ് ആംബുലൻസ്, അല്ലെങ്കിൽ സാധാരണ ആംബുലൻസ് അടുത്തുള്ള ഒരു ക്ലിനിക്ക് സന്ദർശിക്കാനുള്ള ഉപദേശം എന്നിവയിൽ ഏതുമാകാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version