പ്രവാസി ഐഡി കാർഡ് എടുക്കാൻ വൈകേണ്ട; ഒറ്റ കാർഡിൽ നേട്ടങ്ങൾ പലത്
പ്രവാസി മലയാളികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് നോർക്ക റൂട്ട്സ് നൽകുന്ന പ്രവാസി ഐഡന്റിറ്റി കാർഡ്. ഈ ഒറ്റ കാർഡ് വഴി ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും.
∙പ്രവാസി ഐഡന്റിറ്റി കാർഡിന്റെ പ്രധാന നേട്ടങ്ങൾ
നോർക്ക ഐഡി കാർഡ് ഉടമകൾക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ, സ്ഥിരമായോ ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.
∙ആർക്കൊക്കെ അപേക്ഷിക്കാം
കേരളത്തിന് പുറത്ത് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന, കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ളതും നിയമപരമായി സാധുതയുള്ളതുമായ പാസ്പോർട്ടും റസിഡൻസി വീസയുമുള്ള പ്രവാസി മലയാളികൾക്ക് ഈ കാർഡിന് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 18നും 70നും ഇടയിലായിരിക്കണം.
∙അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
പാസ്പോർട്ടിന്റെ ആദ്യത്തെ പേജും, മേൽവിലാസം ഉൾക്കൊള്ളുന്ന അവസാനത്തെ പേജും (പകർപ്പ്).
റസിഡൻസ് വീസയുടെ പകർപ്പ് (ഇഖാമ, വർക്ക് പെർമിറ്റ്).
അപേക്ഷകന്റെ ഒരു ഫോട്ടോ.
അപേക്ഷകന്റെ ഒപ്പ്.
എല്ലാ രേഖകളും ഫോട്ടോയും JPEG ഫോർമാറ്റിൽ അപ്ലോഡ് ചെയ്യണം.
∙അപേക്ഷിക്കേണ്ട വിധം, ഫീസ്, കാലാവധി
നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കാർഡിന്റെ കാലാവധി 3 വർഷമാണ്. ജിഎസ്ടി ഉൾപ്പെടെ 408 രൂപയാണ് ഫീസ്. ഇത് ഓൺലൈനായി അടയ്ക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച് 14 ദിവസത്തിനുള്ളിൽ ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യാനാകും. ആവശ്യമുള്ളവർക്ക് തപാൽ വഴി നാട്ടിലെ വിലാസത്തിൽ കാർഡ് ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)