Posted By user Posted On

ഭ​ക്ഷ്യ സു​ര​ക്ഷ: പ​രി​ശോ​ധ​ന​യു​മാ​യി അ​ധി​കൃ​ത​ർ

ദോ​ഹ: ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന സ​ജീ​വ​മാ​ക്കി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്ര​ല​യം.ആ​ഘോ​ഷ വേ​ള​യി​ൽ ഭ​ക്ഷ്യ ഗു​ണ​നി​ലാ​വാ​ര​വും പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്ക് കീ​ഴി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

ഉം​സ​ലാ​ൽ മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ൽ ഭ​ക്ഷ​ണ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹെ​ൽ​ത്ത് ക​ൺ​ട്രോ​ൾ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. പ​ര​മ്പ​രാ​ഗ​ത അ​ടു​ക്ക​ള​ക​ളി​ലെ പാ​ച​ക​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ, ശു​ചി​ത്വം, ആ​രോ​ഗ്യ സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി. അ​ൽ വ​ക്റ മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ൽ 4196 പ​രി​ശോ​ധ​ന​ക​ളാ​ണ് മെ​യ് മാ​സ​ത്തി​ൽ മാ​ത്ര​മാ​യി ന​ട​ത്തി​യ​ത്. വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്ക് കീ​ഴി​ലും ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന സ​ജീ​വ​മാ​യി​രു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version