Posted By user Posted On

പ്രതീക്ഷകളെല്ലാം പാതിവഴിയിൽ പൊലിഞ്ഞു; 8 ദിവസം പ്രായമുള്ള കുഞ്ഞ് വിമാനത്തിൽ മരിച്ചു

ചെന്നൈ ∙ ചികിത്സ തേടി മൊറീഷ്യസിൽ നിന്നുള്ള യാത്രയ്ക്കിടെ 8 ദിവസം പ്രായമുള്ള കുഞ്ഞ് വിമാനത്തിൽ മരിച്ചു. മോനിഷ് കുമാർ–പൂജ ദമ്പതികളുടെ മകൾ ലെഷ്ണയാണ് മരിച്ചത്.കഴിഞ്ഞ മാസം 26നു ജനിച്ച കുട്ടിയെ ചെന്നൈയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകാനുള്ള മോഹമാണു പാതിവഴിയിൽ പൊലിഞ്ഞത്. കുട്ടിയുടെ ആരോഗ്യനില വഷളായതോടെ വിമാനത്തിലെ ആരോഗ്യ പ്രവർത്തക ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുട്ടിയുടെ മൃതദേഹം എഗ്‌മൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version