Posted By user Posted On

ലംഘിച്ചാൽ ആനുകൂല്യങ്ങൾ റദ്ദാക്കും; സ്വദേശിവൽക്കരണ നിയമം കർശനമാക്കാൻ യുഎഇ

യുഎഇയുടെ സ്വദേശിവൽക്കരണ നിയമം നടപ്പാക്കുന്നതിൽ കൃത്രിമം കാട്ടുന്നവർക്ക് ഒരു ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്ന നിയമം വരുന്നു. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് നാഫിസ് സഹായം നിർത്തിവയ്ക്കും. നിയമലംഘനം ആവർത്തിച്ചാൽ 3 ലക്ഷവും മൂന്നാമതും നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമായിരിക്കും പിഴ. സ്വദേശിവൽക്കരണം മറികടക്കാൻ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചു കാണിച്ചാലും സമാന ശിക്ഷയുണ്ടാകും. വാസ്തവ വിരുദ്ധമായ രേഖകൾ സമർപ്പിക്കുക, അർഹതയില്ലാതെ നാഫിസ് ആനുകൂല്യങ്ങൾ കൈപ്പറ്റുക, സ്വദേശിവൽക്കരണം ഒഴിവാക്കാനും മറികടക്കാനും ശ്രമിക്കുക എന്നീ നിയമലംഘനം നടത്തുന്ന കമ്പനികൾക്കുള്ള ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെ കടുത്ത നടപടിയുണ്ടാകും. അനർഹമായി നാഫിസിൽ നിന്നു കൈപ്പറ്റിയ തുക തിരിച്ചുപിടിക്കും. തൊഴിൽ നിയമത്തിന്റെ ഭാഗമായ പരിശീലനങ്ങളിൽ നിന്നു തുടർച്ചയായി 10 ദിവസമോ പലപ്പോഴായി 20 ദിവസമോ വിട്ടു നിൽക്കുന്നവരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version