യുഎഇ: സ്വവര്‍ഗാനുരാഗിയാണോയെന്ന് ചോദിച്ചു, ആവശ്യം പ്രകടിപ്പിച്ചപ്പോള്‍ തര്‍ക്കം, കലാശിച്ചത് കൊലപാതകത്തില്‍
ദുബായിലെ ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിൽ ഉണ്ടായ സംഘർഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് ഏഷ്യൻ പുരുഷന്മാർക്കെതിരെ കേസെടുത്തു. ദുബായ് പോലീസിന്റെ അന്വേഷണത്തിൽ, പ്രതികളിൽ രണ്ടുപേർ സ്വവർഗാനുരാഗ താത്പര്യം പ്രകടിപ്പിച്ച് രണ്ട് പുരുഷന്മാരെ സമീപിച്ചു. ഇവരുടെ ആവശ്യം അവഗണിച്ച പുരുഷന്മാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടർന്ന്, പ്രതികൾ കാറുമായി രണ്ട് ഇരകളെയും പിന്തുടര്ന്നു. ഇരകളിൽ ഒരാൾ സഹായത്തിനായി ഒരു സുഹൃത്തിനെ വിളിച്ച് ഒരു പാകിസ്ഥാൻ റെസ്റ്റോറന്റിന് സമീപം വെച്ച് കാണണമെന്ന് ആവശ്യപ്പെട്ടു. റസ്റ്റോറന്റിന് സമീപമുള്ള ഒരു മണൽ പ്രദേശത്ത് ഇരുവരും ഒത്തുകൂടിയപ്പോൾ സംഘർഷം രൂക്ഷമായി. കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ഇയാള്‍ക്ക് നിരവധി കുത്തേറ്റു. നെഞ്ചിലും വയറിലും കുത്തേറ്റ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് രണ്ട് പുരുഷന്മാർ അനങ്ങാതെ കിടക്കുന്നതായി കണ്ട ഒരു റസ്റ്റോറന്റ് ഉടമ പോലീസിനെ അറിയിച്ചു. പോലീസ് പട്രോളിങ്, സിഐഡി ഉദ്യോഗസ്ഥർ, ക്രൈം സീൻ വിദഗ്ധർ, ഫോറൻസിക് സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്തെത്തി. കൂടുതൽ അന്വേഷണത്തിനായി മൃതദേഹം ഫോറൻസിക് വകുപ്പിലേക്ക് മാറ്റി. 24 മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കൊലപാതകം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾ വിചാരണ നേരിടേണ്ട ദുബായ് പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)