Posted By user Posted On

വീട്ടുജോലിക്കാരുടെ നിയമനം അംഗീകൃത സ്ഥാപനങ്ങളിലൂടെ മാത്രം, അല്ലെങ്കിൽ പണികിട്ടും; വ്യാജന്മാരെ സൂക്ഷിക്കണമെന്ന് യുഎഇ

അംഗീകൃത ലൈസൻസില്ലാത്ത റിക്രൂട്ടിങ് ഏജൻസികൾ വഴി വീട്ടുജോലിക്കാരെ നിയമിക്കരുതെന്ന് യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം റിക്രൂട്ട്മെന്റ് അപകട സാധ്യത കൂട്ടും.തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കാൻ അംഗീകൃത റിക്രൂട്ടിങ് ഏജൻസിയിൽ നിന്നു മാത്രമേ വീട്ടുജോലിക്കാരെ നിയമിക്കാവൂ. ജോലിക്കാർക്കോ വീട്ടുടമയ്ക്കോ എന്തെങ്കിലും പ്രയാസം നേരിടേണ്ടി വന്നാൽ ഏജൻസിയുമായി ബന്ധപ്പെട്ട് പുതിയൊരാളെ നൽകാൻ ആവശ്യപ്പെടാം. വ്യാജ റിക്രൂട്ട്മെന്റിൽ എത്തുന്നവരുടെ മെഡിക്കൽ പരിശോധന, സ്വഭാവ പശ്ചാത്തലം എന്നിവ പരിശോധിക്കാനും സംവിധാനമില്ല. തൊഴിൽ കരാറില്ലാത്തതിനാൽ ഏതുസമയവും ഒളിച്ചോടാൻ ഇടയുണ്ട്. നിയമലംഘനം നടത്തിയാൽ നിയമപ്രകാരം പരാതിപ്പെടാനും സാധിക്കില്ല.തൊഴിലുടമയുടെ സ്പോൺസർഷിപ്പിലാണ് വീട്ടുജോലിക്കാരെ നിയമിക്കേണ്ടത്. 2 വർഷമാണ് കരാർ കാലാവധി. അംഗീകൃത റിക്രൂട്ടിങ് ഏജൻസി വഴി റിക്രൂട്ട് ചെയ്തവരുടെ ജോലി തൃപ്തികരമല്ലെങ്കിൽ 6 മാസത്തെ പ്രൊബേഷൻ കാലയളവിനിടയിൽ പിരിച്ചുവിട്ട് പുതിയ തൊഴിലാളിയെ റിക്രൂട്ടിങ് ഏജൻസിയോട് ആവശ്യപ്പെടാം. പുതിയ ജോലിക്കാരെ റിക്രൂട്ടിങ് ഏജൻസി നൽകിയില്ലെങ്കിൽ കെട്ടിവച്ച തുക വീണ്ടെടുക്കാം. ഇവർക്കെതിരെ നിയമപരമായി നീങ്ങുകയും ചെയ്യും. ജോലിക്കാരെ വീടുകളിൽ താമസിപ്പിക്കാൻ താൽപര്യമുള്ളവർക്ക് അങ്ങനെയും അല്ലാത്തവർക്ക് മണിക്കൂർ കണക്കാക്കിയും നൽകും. വീട്ടുജോലിക്കാരെ വേതന സുരക്ഷാ പദ്ധതിയിൽ (ഡബ്ല്യുപിഎസ്) ഉൾപ്പെടുത്തിയതും ശമ്പള കുടിശിക ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുറച്ചതായും മന്ത്രാലയം സൂചിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version