
ജീവിത നിലവാര സൂചികയിൽ അറബ് മേഖലയിൽ ഒന്നാം സ്ഥാനവും ലോകത്ത് എട്ടാം സ്ഥാനവും നേടി ഖത്തർ
അമേരിക്കൻ മാഗസിൻ CEOWORLD പ്രസിദ്ധീകരിച്ച 2025-ലെ ജീവിത നിലവാര സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ലോകത്ത് എട്ടാം സ്ഥാനവും നേടി ഖത്തർ.
ഖത്തർ 96.66 പോയിന്റുകളാണ് നേടിയത്, ഒമ്പതാം സ്ഥാനത്തുള്ള അമേരിക്കയെക്കാൾ മുന്നിലെത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്. 98 പോയിന്റുകളുമായി മൊണാക്കോ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ലിച്ചെൻസ്റ്റൈൻ രണ്ടാം സ്ഥാനത്തും ലക്സംബർഗ് മൂന്നാം സ്ഥാനത്തുമാണ്. അയർലൻഡ്, സ്വിറ്റ്സർലൻഡ്, നോർവേ, സിംഗപ്പൂർ എന്നിവർ നാല് മുതൽ ഏഴു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. ബുറുണ്ടി പട്ടികയിൽ ഏറ്റവും താഴെയാണ്, മഡഗാസ്കർ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, സിയറ ലിയോൺ എന്നിവ തൊട്ടുപിന്നിലുണ്ട്.
അറബ് മേഖലയിൽ യുഎഇ രണ്ടാം സ്ഥാനത്തും ലോകത്ത് 26ആം സ്ഥാനത്തുമാണ്. സൗദി അറേബ്യ ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 40ആം സ്ഥാനത്തുമാണ്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)