പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. മലപ്പുറം കോക്കൂര്‍ വയലവളപ്പില്‍ പരേതരായ മൊയ്തു -ഖദീജ ദമ്പതികളുടെ മകൻ ഹനീഫ (47) ആണ് റാസല്‍ഖൈമയില്‍ നിര്യാതനായത്. റാക് കേരള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 25 വര്‍ഷമായി ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാതാവ്: ഖദീജ. ഭാര്യ: ഷാനി. മക്കള്‍: ഹനാന്, അദ്നാന്, അഫ്നാന്. സഹോദരങ്ങള്‍: അലി, ഫാറൂഖ് (അജ്മാന്), സിദ്ദീഖ്, ആസിയ, റുഖിയ, സുഹ്റ, സുബൈദ, പരേതനായ ഫഖ്റു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)