Posted By user Posted On

ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡ് വൈകിട്ട് അഞ്ച് വരെ അടച്ചിടും; യാത്രക്കാര്‍ ദോഹ മെട്രോ ഉപയോഗിക്കണം

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് ഇന്ന്, 2025 മെയ് 14 ന് വൈകുന്നേരം 5 മണി വരെ അടച്ചിടും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ ദോഹ മെട്രോ ഉപയോഗിക്കണമെന്ന് ഹമദ് വിമാനത്താവളം (എച്ച്‌ഐഎ) അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള റോഡിലൂടെയുള്ള പ്രവേശനം ഈസമയങ്ങളില്‍ താല്‍ക്കാലികമായിനിര്‍ത്തും. അതിനാല്‍ ഇന്ന് വൈകുന്നേരം 5 മണി വരെ സന്ദര്‍ശകരും യാത്രക്കാരും സുഗമമായ യാത്രയ്ക്കായി മെട്രോ ഉപയോഗിക്കണമെന്നും എച്ച്‌ഐഎ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മെട്രോ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ടെര്‍മിനലുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version