മുൻ കാമുകനുണ്ടാക്കിയിരുന്ന വിഭവം കഴിക്കാൻ കൊതി, ഒന്നും നോക്കിയില്ല മെസ്സേജ് അയച്ചു, എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ് റെസിപ്പി വൈറൽ
ഓൺലൈനിൽ തരംഗമായ അനേകം ഭക്ഷണങ്ങളുണ്ട്. എന്നാൽ, ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് അല്പം വെറൈറ്റി ആയിട്ടുള്ള ഒരു ഡിഷ് ആണ്. അതാണ് ‘എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ്’ (Ex-Boyfriend Toast). ഈ വിഭവത്തിൽ ടോസ്റ്റ് ചെയ്ത ബ്രെഡ്ഡിന്റെ മുകളില്‍ ക്രീം ചീസും ബ്ലൂബറി ജാംമും പുരട്ടിയിരിക്കും. എന്നാലും, എങ്ങനെ ആയിരിക്കും ഈ വിഭവത്തിന് ഇങ്ങനെ ഒരു വിചിത്രമായ പേര് വന്നിട്ടുണ്ടാവുക? അതിന്റെ കഥ കുറച്ച് രസകരം തന്നെയാണ്. 2018 -ൽ ഉത്തര കൊറിയയിലാണ് സംഭവം നടന്നത്. ഒരു യുവതിക്ക് തന്റെ മുൻ കാമുകൻ തയ്യാറാക്കിയിരുന്ന ഒരു വിഭവം കഴിക്കാൻ മോഹം തോന്നി. എന്നാൽ, അത് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് അറിയില്ല. മുൻ കാമുകനോട് ചോദിക്കാമെന്ന് വച്ചാലോ, ബന്ധം പുതുക്കാനാണ് എന്ന് കരുതിയാലോ എന്ന ആശങ്ക മറുവശത്ത്. എന്നാൽ, ഒടുവിൽ കൊതി തന്നെ ജയിച്ചു. അവൾ അവന് ആ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ചോദിച്ച് മെസ്സേജ് അയച്ചു. ഒപ്പം ബന്ധം പുതുക്കാനല്ല താൻ ഈ മെസ്സേജ് അയച്ചതെന്നും, വീണ്ടും ആ ബന്ധം തുടരാൻ ആഗ്രഹം ഇല്ല എന്നും അവൾ പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ, മുൻ കാമുകനാവട്ടെ അവൾക്ക് വിശദമായി എങ്ങനൊയണ് ഈ വിഭവം ഉണ്ടാക്കുന്നത് എന്ന വിവരം അയച്ചു നൽകി. അവളത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പിറ്റേത്തെ വർഷം കൊറിയയിലെ ഒരു സൂപ്പർ മാർക്കറ്റ് ചെയിനായ GS25, ‘ബോയ്ഫ്രണ്ട് സാന്റ്വിച്ച്’ എന്ന് പേരിട്ട് ലൈറൽ റെസിപ്പി ഉപയോഗിച്ചുണ്ടാക്കിയ ഈ വിഭവം വില്ക്കാനാരംഭിച്ചത്രെ. എന്നാൽ, അവിടെയും അത് നിന്നില്ല, ‘എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ്’ ബ്രൂക്ലിനിലെ ഫില്കഫേയിലെ ബെസ്റ്റ് സെല്ലിങ് വിഭവങ്ങളുടെ പട്ടികയില്‍ തന്നെ പിന്നീട് ഇടം പിടിക്കുകയായിരുന്നു. 10 യുഎസ് ഡോളറാണ് ഇതിന്റെ വില.
കൊറിയന്‍ ചാനലായ ടിവിഎന്‍-ലെ ‘എര്‍ത്ത് ആര്‍കേഡ്’ എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതോടെ ഇത് വീണ്ടും വൈറലായി മാറുകയായിരുന്നു.
ഇത്രയൊക്കെ കേട്ട സ്ഥിതിക്ക് ആർക്കായാലും എന്നാൽ ഇതൊന്ന് പരീക്ഷിച്ച് നോക്കിയാലോ എന്ന് തോന്നിപ്പോകും. മടിക്കേണ്ട, എളുപ്പമാണ്. ഇതാണ് ആ വൈറൽ ‘എക്സ് ബോയ്ഫ്രണ്ട്’ റെസിപ്പി.
- ബ്രെഡ്ഡ് -2
- ക്രീം ചീസ് – 4 ടേബിള്‍ സ്പൂണ്‍
- ബ്ലൂബെറി ജാം – രണ്ട് ടേബിള്‍ സ്പൂണ്‍
- ആവശ്യത്തിന് ബട്ടര്‍
ഇത്രയൊക്കെയാണ് വിഭവം തയ്യാറാക്കാനായി വേണ്ടത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം: ബട്ടര്‍ പുരട്ടിയ ബ്രഡ് ടോസ്റ്റ് ചെയ്തെടുക്കലാണ് ആദ്യം ചെയ്യേണ്ടത. അതിനു ശേഷം ബ്രഡിന്മേല് ക്രീം ചീസ് പുരട്ടുക. അതിനു മുകളില്‍ ബ്ലൂബെറി ജാം ചേര്‍ക്കുക. അതിനുശേഷം 15 മുതൽ 20 മിനിറ്റ് വരെ ഈ ബ്രെഡ്ഡ് മൈക്രോവേവിൽ വെക്കുകയോ എയര്ഫ്രൈ ചെയ്തെടുക്കുകയോ ചെയ്യണം. പിന്നീട്, ചൂടുള്ള ബ്ലൂബെറി ജാം ഈ ബ്രഡിലേക്ക് യോജിപ്പിക്കാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)