Posted By user Posted On

ചൂട് വർധിച്ചു; യുഎഇയിൽ വാഹനമോടിക്കുന്നതിന് മുൻപ് ടയർ പരിശോധിക്കാൻ മറക്കരുത്

കഴിഞ്ഞ വർഷം രാജ്യത്തു വാഹനങ്ങളുടെ ടയർപൊട്ടി ഉണ്ടായത് 20 അപകടങ്ങൾ. 11 അപകടങ്ങൾ സംഭവിച്ചത് അബുദാബിയിൽ. 7 അപകടങ്ങൾ ദുബായിലും 2 അപകടങ്ങൾ റാസൽഖൈമയിലും റിപ്പോർട്ട് ചെയ്തു.കാലപ്പഴക്കമുള്ള ടയറുമായി നിരത്തിലിറങ്ങിയ കുറ്റത്തിനു 37,914 പേർക്കെതിരെ കഴിഞ്ഞ വർഷം നടപടി സ്വീകരിച്ചു. ടയറിന്റെ അപാകതകൾ കാരണം ഓരോ എമിറേറ്റിലും രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം:

  1. അബുദാബി – 26,413
  2. ദുബായ് – 3316
  3. ഷാർജ – 4099
  4. അജ്മാൻ – 1617
  5. റാസൽഖൈമ – 1790
  6. ഉമ്മുൽഖുവൈൻ – 80
  7. ഫുജൈറ – 599

ശ്രദ്ധിക്കുക
ചൂടു വർധിച്ചു തുടങ്ങിയതോടെ ടയറുകൾ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കണം. ടയർ സുരക്ഷിതമല്ലെങ്കിൽ 500 ദിർഹമാണു പിഴ. ഡ്രൈവിങ് ലൈസൻസിൽ 4 ബ്ലാക്ക് മാർക്കും വീഴും. ഒരാഴ്ചത്തേക്കു വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

പാലിക്കാം മുൻകരുതലുകൾ
∙ ചൂടു വർധിക്കുന്നതോടെ കാലപ്പഴക്കം ചെന്ന ടയറുകൾ പൊട്ടാൻ സാധ്യത കൂടുതലായതിനാൽ ടയർ തേഞ്ഞിട്ടില്ലെങ്കിലും നിശ്ചിത വർഷത്തിനുള്ളിൽ ടയറുകൾ മാറണം.
∙ വേനൽക്കാലത്ത് വാഹനങ്ങളിൽ അമിത ഭാരം കയറ്റുന്നതും ഒഴിവാക്കണം. ‌
∙ ഓരോ യാത്രയ്ക്കു മുൻപും ടയറിലെ കാറ്റു പരിശോധിക്കണം.
∙ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ടയറുകൾ ഉപയോഗിക്കരുത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *