കുവൈത്തിൽ വർക്ക് പെർമിറ്റിൽ മാറ്റം വരുത്തുന്നതിന് വിലക്ക്; കാരണമിതാണ്
കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ നിലവിലുള്ള വർക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവി, അക്കാദമിക് യോഗ്യതകൾ എന്നിവ മാറ്റുന്നതിനു മാനവ ശേഷി സമിതി അധികൃതർ താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. പുതിയ വിസയിൽ രാജ്യത്ത് പ്രവേശിച്ചവർക്കും രാജ്യത്തിന് അകത്ത് നിന്ന് കൊണ്ട് ഇഖാമ മാറ്റം നടത്തിയവർക്കും വിലക്ക് ബാധകമായിരിക്കും. ഇത് പ്രകാരം തൊഴിലാളി രാജ്യത്ത് എത്തിയ വേളയിലോ അല്ലെങ്കിൽ ഇഖാമ മാറ്റം നടത്തിയ വേളയിലോ വർക് പെർമിറ്റിൽ രേഖപ്പെടുത്തിയ പ്രൊഫഷനിൽ മാറ്റം വരുത്താൻ അനുമതി നൽകില്ല . അതെ പോലെ വർക് പെർമിറ്റിൽ തൊഴിലാളിയുടെ വിദ്യാഭ്യാസ യോഗ്യതകളുമായി പൊരുത്തപ്പെടാത്ത ഉയർന്ന പ്രൊഫഷൻ അനുവദിക്കുകയുമില്ല. ഇതിനു പുറമെ നിലവിൽ വർക് പെർമിറ്റിൽ രേഖപ്പെടു ത്തിയ വിദ്യാഭ്യാസ യോഗ്യത മാറ്റുവാനും അനുമതി ലഭിക്കില്ല. തൊഴിലിടങ്ങളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം എന്ന് മാനവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)