Posted By user Posted On

കുവൈറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ രണ്ട് മലയാളികൾ മരിച്ചനിലയിൽ

കുവൈറ്റിലെ ഖൈത്താൻ പ്രദേശത്ത് ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ബുധനാഴ്ച രണ്ട് ഏഷ്യൻ വ്യക്തികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേരും ഏഷ്യക്കാരാണ്. കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മൃതദേഹം കണ്ടെതായി അധികൃതർക്ക് റിപ്പോർട്ട് ചെയ്തത്. വിവരം ലഭിച്ചയുടനെ, സുരക്ഷാ സേനയും ഫോറൻസിക് സംഘങ്ങളും ക്രിമിനൽ അന്വേഷകരും ഉടൻ സ്ഥലത്തെത്തി. ഫോറൻസിക് സംഘങ്ങളും ഉദ്യോ​ഗസ്ഥരും സ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. കൂടുതൽ പരിശോധനകളുടെയും പോസ്റ്റ്‌മോർട്ടത്തിന്റെയും ഫലങ്ങൾ വരുന്നതുവരെ, മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്ന് അധികൃതർ അറിയിച്ചു. മരണകാരണം വ്യക്തമല്ല. മരണത്തിന് കാരണവും സാഹചര്യവും നിർണ്ണയിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version