Posted By user Posted On

പ്രവാസികളെ നാട്ടിലേക്ക് പണം അയക്കല്ലേ: രൂപ കുതിച്ചു, ഏഴ് മാസത്തെ ഉയർന്ന നില, ദിർഹത്തിന്റെ മൂല്യം ഇടിഞ്ഞു

ഏറെ നാളുകള്‍ക്ക് ശേഷം ഡോളറിനെതിരേയുള്ള വിനിമയ നിരക്കില്‍ നേട്ടം കൊയ്ത് രൂപ. ഏഴ് മാസത്തെ ഉയർന്ന നിരക്കായ 83.78-ലേക്കാണ് രൂപ ഇന്ന് കുതിച്ചത്. 84.09-ൽ ശക്തമായ തുടക്കം ലഭിച്ച രൂപ, 71 പൈസയുടെ നേട്ടത്തോടെ 2.5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന വർധന രേഖപ്പെടുത്തി വിദേശ ഓഹരി നിക്ഷേപങ്ങളും ഡോളർ വിൽപ്പനയുമാണ് രൂപയുടെ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. ഫെബ്രുവരി 10ന് രേഖപ്പെടുത്തിയ 87.95 ആണ് രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം നിലവാരം. ‘ഓഹരി, ഡെറ്റ് മേഖലകളിലെ ശക്തമായ നിക്ഷേപ ഒഴുക്കാണ് രൂപയുടെ മൂല്യവർധനവിന് കാരണം’ സിആർ ഫോറെക്സ് അഡ്വൈസേഴ്സിന്റെ എംഡി അമിത് പബാരി പറഞ്ഞു. യുഎസ് – ഇന്ത്യ താരിഫ് ചർച്ചകളെക്കുറിച്ചുള്ള ട്രംപിന്റെ പോസിറ്റീവ് പ്രസ്താവനകളും രൂപയ്ക്ക് അനുകൂലഘടകമായി മാറി. 2025 മാർച്ചിൽ, 84 ബില്യൺ ഡോളറിന്റെ ഷോർട്ട് പൊസിഷൻ ഉണ്ടായിരുന്നെങ്കിലും, ആർ ബി ആ ഡോളർ വാങ്ങാതെ വിദേശ പണം രാജ്യത്തേക്ക് വരാൻ അനുവദിച്ചതും രൂപയുടെ മൂല്യം ഉയർത്തുന്നതില്‍ കാരണമായെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.രൂപയുടെ മൂല്യം ഉയരുന്നത് രാജ്യത്തെ സംബന്ധിച്ച് സാമ്പത്തിക മേഖലയിലെ പ്രധാന നേട്ടമാണ്, വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയികുന്ന ഒരു രാജ്യം എന്ന നിലയില്‍ പ്രത്യേകിച്ചും. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഡോളർ നിരക്കുകളിലുള്ള ഇടപാടുകളില്‍ നാം കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. മറിച്ച് മൂല്യം ഉയർന്ന് നില്‍ക്കുമ്പോള്‍ ഡോളറിനെതിരെ നമുക്ക് ആനുകൂല്യം ലഭിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *