Posted By user Posted On

പ്രവാസികള്‍ക്ക് തിരിച്ചടി; ടിക്കറ്റ് നിരക്കിന് പുറമെ അധിക ചാര്‍ജുമായി എയര്‍ലൈന്‍

ന്യൂഡൽഹി: കുട്ടികള്‍ക്ക് ഹാന്‍ഡ്ലിങ് ചാര്‍ജ് ഈടാക്കാന്‍ എയര്‍ ഇന്ത്യ. രക്ഷിതാക്കൾ ഒപ്പമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കാണ് ടിക്കറ്റ് നിരക്കിനൊപ്പം എയർ ഇന്ത്യ ഇനി അധിക ചാർജ് (ഹാൻഡ്‍ലിങ് ചാർജ്) ഈടാക്കുക. 5 മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഹാന്‍ഡ്ലിങ് ചാര്‍ജ് ഈടാക്കുക. കുട്ടികളുടെ സുരക്ഷയും യാത്രാസുഖവും ഉറപ്പുവരുത്താനാണ് അധിക ചാര്‍ജ് ഈടാക്കുന്നതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ആഭ്യന്തര ഫ്ലൈറ്റുകളിൽ ടിക്കറ്റ് നിരക്കിനു പുറമേ 5,000 രൂപ കൂടി നൽകണം. ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, സാർക് രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകളിൽ 8,500 രൂപയാണ് അധിക നിരക്ക് വിമാനക്കമ്പനി ഈടാക്കുക. ബ്രിട്ടൻ, യൂറോപ്പ്, ഇസ്രയേൽ, ഓസ്ട്രേലിയ എന്നിവിടങ്ങൾക്ക് 10,000 രൂപയും യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് 13,000 രൂപയുമാണ് നിരക്ക്.

‘Unaccompanied Minor Form’ രക്ഷിതാക്കൾ പൂരിപ്പിച്ച് 4 പകർപ്പുകൾ യാത്രാദിവസം കൈവശം വയ്ക്കണം. യാത്ര ചെയ്യുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തി നടപടി പൂർത്തിയാക്കണം. മുതിർന്നവരുടെ അതേ നിരക്കായിരിക്കും 5 മുതല്‍ 12 വയസ് വരെ ഉള്ളവര്‍ക്കും ഈടാക്കുക. ഇതിനു പുറമേയാണ് ഹാൻഡ്‍ലിങ് ചാർജ് കൂടി ഈടാക്കുന്നത്. വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ ജീവനക്കാർ കുട്ടികളെ സഹായിക്കും. വിവരങ്ങൾക്ക്: bit.ly/unacai ബന്ധപ്പെടുക.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version