പ്രവാസി മലയാളി ആൾമറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു; മസ്കത്തിൽനിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസം
മസ്കത്ത് ∙ കോഴിക്കോട് ഓമശ്ശേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് പ്രവാസി മലയാളിയായ കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു. അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ ഒറ്റത്തൈക്കൽ അബ്ദുൽ റഷീദിന്റെ മകൻ ഷംജീർ (36) ആണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെയായിരുന്നു അപകടം. മസ്കത്ത് റൂവിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന ഷംജീർ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. ഓമശ്ശേരിയിലുള്ള സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനാണ് കോഴിക്കോട് എത്തിയത്. താമസസ്ഥലത്തേക്ക് പോകാനായി കാർ എടുക്കാൻ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോൾ കാൽവഴുതി കിണറ്റിൽ വീഴുകയായിരുിന്നു. ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നുസ്ര ഷംജീർ. മക്കൾ: നാസർ അമൻ, ഷാസി അമൻ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)