ഖത്തറിൽ തണുപ്പുള്ള ദിവസങ്ങൾ തുടരും; കാലാവസ്ഥാ വകുപ്പ്
വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് തണുപ്പ് തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ക്യുഎംഡിയുടെ കണക്കനുസരിച്ച് ശനിയാഴ്ച്ച രാവിലെ സുഡന്തിലെ സ്റ്റേഷനിൽ ഏറ്റവും കുറഞ്ഞ താപനിലയായ 9 ഡിഗ്രി സെൽഷ്യസും ദോഹയിൽ 15 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ശക്തമായ കാറ്റിനും കടലിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. ചില തീരപ്രദേശങ്ങളിൽ പൊടിക്കാറ്റ് പ്രതീക്ഷിക്കാം. പകൽ സമയത്ത് കാലാവസ്ഥ താരതമ്യേന തണുപ്പായിരിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)